IPL 2025: നിന്റെ ശിക്ഷ എഴുതാൻ മിക്കവാറും നോട്ട്ബുക്ക് വേണ്ടിവരും, ദിഗ്‌വേഷ് രതിക്ക് വീണ്ടും പണി; ഇത്തവണ കടുത്തു

ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് എൽഎസ്ജിയുടെ സ്പിൻ ബൗളിംഗ് സെൻസേഷൻ ദിഗ്‌വേഷ് രതിക്ക് വീണ്ടും ശിക്ഷ ലഭിച്ചു. നേരത്തെ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരത്തിൽ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ പ്രിയാൻഷ് ആര്യയ്ക്ക് ” നോട്ടുബുക്ക് ആഘോഷത്തിലൂടെ ” യാത്രയയപ്പ് നൽകിയതിന് അദ്ദേഹത്തിന് പിഴ കിട്ടിയിരുന്നു.

ഇന്നലെ മുംബൈക്ക് എതിരെ നടന്ന മത്സരത്തിൽ മുംബൈയുടെ നമാൻ ദിറിന്റെ വിക്കറ്റ് വീഴ്ത്തിയപ്പോഴും സമാനമായ ആഘോഷമാണ് താരം നടത്തി. മത്സരത്തിൽ മികച്ച ബോളിങ് ഒകെ കാഴ്ചവെച്ചെങ്കിലും ഒരിക്കൽ ആവർത്തിച്ച തെറ്റ് വീണ്ടും ചെയ്ത് യുവതാരം പണി മേടിക്കുക ആയിരുന്നു.

ലെവൽ 1 ലെ രണ്ടാമത്തെ കുറ്റത്തിന് ദിഗ്വേശ് രതിക്ക് വീണ്ടും പിഴ കിട്ടുക ആയിരുന്നു. താരത്തിന് 50 ലക്ഷം രൂപ പിഴയും രണ്ട് ഡീമെറിറ്റ് പോയിന്റുകളും ലഭിച്ചു. ദിഗ്വേശ് ചെയ്ത കുറ്റം ഈ സീസണിലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ലെവൽ 1 കുറ്റമായിരുന്നു. ഇനി ഒരു തവണ കൂടി തെറ്റ് ആവർത്തിച്ചാൽ താരത്തിന് വിലക്ക് കിട്ടും എന്നും ഉറപ്പാണ്.

മത്സരത്തിൽ 4 ഓവറിൽ നിന്ന് 21 റൺ വഴങ്ങിയ താരം 1 വിക്കറ്റും നേടി. മുംബൈയെ വരിഞ്ഞ് മുറുക്കിയതിൽ അതിനർണായകമായത് താരത്തിന്റെ സ്പെൽ തന്നെയാണ്.

Latest Stories

സൂക്ഷിച്ച് നോക്കിയാല്‍ ഒരു മാറ്റം കാണാം, ലോഗോയില്‍ കൈവച്ച് ഗൂഗിള്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തില്‍

തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുത്, ഐക്യത്തോടെ മുന്നോട്ട് പോവണം, ജയിക്കാനുളള അനുകൂല സാഹചര്യമുണ്ട്, കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്‌

INDIAN CRICKET: ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുത്, നായകനാക്കേണ്ടത് അവനെയാണ്, ഗംതം ഗംഭീറിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, തുറന്നുപറഞ്ഞ് അശ്വിന്‍

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ല, ട്രംപിന്റെ വാദങ്ങള്‍ തളളി ഇന്ത്യ, വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ വക്താവ്

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു

IPL 2025: ജോസ് ബട്‌ലര്‍ ഇനി കളിക്കില്ലേ, താരം എത്തിയില്ലെങ്കില്‍ ഗുജറാത്തിന്റെ കിരീടമോഹം ഇല്ലാതാകും, ആകെയുളള പ്രതീക്ഷ അവനാണ്‌, ആകാംക്ഷയോടെ ആരാധകര്‍

അദ്ദേഹം എന്നെ കരയിപ്പിച്ചു, ചിരിപ്പിച്ചു, ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു..; തലൈവര്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ലോകേഷ്

ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; അഭിഭാഷകനെ സസ്‌പെൻഡ് ചെയ്‌ത്‌ ബാർ അസോസിയേഷൻ, നിയമനടപടിക്കായി ശ്യാമിലിയെ സഹായിക്കും