ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി അതിർണായക ജയമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ചെന്നൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കി നിൽക്കെയാണ് ഹൈദരാബാദ് മറികടന്നത്. ചെന്നൈ ബാറ്റർമാർ ഉത്തരവാദിത്വം മറന്നപ്പോൾ ഹൈദരാബാദ് ബാറ്റ്‌സ്മാന്മാർ വളരെ ബുദ്ധിപൂർവ്വം സ്കോർ പിന്തുടരുക ആയിരുന്നു.
എന്തായാലും ഈ തോൽവിയോടെ ചെന്നൈ പ്ലേ ഓഫ് എത്താതെ പുറത്തായെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. 25 പന്തിൽ 42 റൺസെടുത്ത അരങ്ങേറ്റക്കാരൻ ഡിവാൾഡ് ബ്രേവിസും യുവതാരം ആയുഷ് മാത്രെയും ഒഴുച്ചുള്ള ചെന്നൈ താരങ്ങൾ ശരിക്കും പറഞ്ഞാൽ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ആയി എന്ന് പറയാം. 6 റൺ എടുത്ത ധോണി ഹർഷൻ പട്ടേലിന് മുന്നിൽ വീഴുക ആയിരുന്നു. ഈ സീസണിൽ ഒന്നോ രണ്ടോ കളിയിൽ സ്പാർക്ക് കാണിച്ചത് ഒഴിച്ചാൽ ധോണി പൂർണ പരാജയം ആകുന്ന കാഴ്ചയാണ് കാണാൻ പറ്റുന്നത്. ഫിറ്റ്നസ് പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നത് കീപ്പിങ്ങിലും കാണാം.
എന്തായാലും ധോണിയുടെ സ്റ്റാറ്റസുകൾ ഇടുന്ന അദ്ദേഹത്തിന് വിജയത്തിന്റെ ക്രെഡിറ്റ് നൽകുന്ന ആളുകൾക്ക് തോൽവി സംഭവിക്കുമ്പോൾ അയാളെ കുറ്റപ്പെടുത്താനും അവകാശം ഉണ്ടെന്ന് പറയുകയാണ് ആകാശ് ചോപ്ര. വാക്കുകൾ ഇങ്ങനെ: “ക്രെഡിറ്റ് ആർക്കെങ്കിലും നൽകിയാൽ, ടീം മത്സരങ്ങൾ തോൽക്കുമ്പോൾ വിരൽ ചൂണ്ടുന്നത് അദ്ദേഹത്തിലേക്ക് തന്നെയാകും . സിഎസ്‌കെ ഒരു ടീമല്ല, മറിച്ച് ഒരു തത്വശാസ്ത്രമാണ്. അവർ ടി20 ക്രിക്കറ്റ് വ്യത്യസ്തമായി കളിച്ചു കിരീടങ്ങൾ നേടി. മുത്തച്ഛന്റെ സൈന്യത്തിന് ട്രോഫികൾ നേടാൻ കഴിയുമെന്ന് ചെന്നൈ നമ്മളെ കാണിച്ചു തന്നിട്ടുണ്ട്. നിങ്ങൾ അവരുടെ ലേലം പരിശോധിച്ചാൽ, ടീമിൽ അവർ ആഗ്രഹിച്ച രണ്ട് കളിക്കാരെ മാത്രം ഒപ്പിടാൻ അവർക്ക് കഴിഞ്ഞില്ല. ദീപക് ചാഹറും തുഷാർ ദേശ്പാണ്ഡെയും തിരിച്ചെത്തിയില്ല, പക്ഷേ ടീമിലെ മറ്റുള്ളവർ അതേപടി ടീമിൽ തുടർന്നു,” അദ്ദേഹം പറഞ്ഞു.
“രവീന്ദ്രയും ഡെവൺ കോൺവേയും വീണ്ടും ചെന്നൈയിൽ ചേർന്നു. സ്പിന്നർമാർക്ക് വേണ്ടി 30 കോടി രൂപ ചെലവഴിച്ചു. ഇത് മണ്ടത്തരമായി പോയി ” അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ പതിപ്പിന് ശേഷം ധോണി ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്.