LIVE: ഐപിഎല്‍ താരലേലം; നേട്ടം കൊയ്യത് സ്‌റ്റോക്‌സും, മനീഷ് പാണ്ഡെയും രാഹുലും

* ആറു കോടി രൂപയ്ക്ക് ചൗഹല്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴസ്ഴില്‍

*നാലു കോടി രൂപയ്ക്ക് അമിത് മിശ്ര ഡല്‍ഹി ഡയര്‍ ഡെവിള്‍സില്‍

*ഒമ്പതു കോടി രൂപയ്ക്ക് റാഷിദ് ഖാന്‍ സണ്‍ റൈസസ് ഹൈദരാബാദില്‍

* അഞ്ചു കോടി രൂപയ്ക്ക് കരണ്‍ ശര്‍മ്മ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

*ഒരു കോടി രൂപയ്ക്ക് ഇമ്രാന്‍ താഹിര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

*4.2 കോടി രൂപയ്ക്ക് പീയൂഷ് ചൗള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍

* 4.2 കോടി രൂപയക്ക് റബാഡ ഡല്‍ഹി ഡയര്‍ ഡെവിള്‍സില്‍

* മൂന്നു കോടി രൂപയ്ക്ക് മുഹമ്മദ് ഷാമി ഡല്‍ഹി ഡയര്‍ ഡെവിള്‍സില്‍

* 4.2കോടി രൂപയ്ക്ക് ഉമേഷ് യാദവ്‌ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴസ്ഴില്‍

* 5.4 കോടി രൂപയ്ക്ക് പാറ്റ് കമ്മണിന്‍സ്‌ മുംബൈ ഇന്ത്യന്‍സില്‍

*രണ്ടു കോടി രൂപയ്ക്ക് മുസാഫിര്‍ റഹമാന്‍ മുംബൈ ഇന്ത്യന്‍സില്‍

* 4.4 കോടി രൂപയ്ക്ക് ജോസ് ബട്ടലര്‍ രാജസ്ഥാന്‍ റോയല്‍സില്‍

*2.2 കോടി രൂപയ്ക്ക് അമ്പാട്ടി റായിഡു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

* 8 കോടി രൂപയ്ക്ക് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍

*6.4 കോടി രൂപയ്ക്ക് റോബിന്‍ ഉത്തപ്പ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍

*7.4 കോടി രൂപയ്ക്ക് ദിനേഷ് കാര്‍ത്തിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍

* 5.8 കോടി രൂപയ്ക്ക് വൃദ്ധിമാന്‍ സാഹ സണ്‍ റൈസസ് ഹൈദരാബാദില്‍.

* 2.8 കോടി രൂപയ്ക്ക് ക്വിന്റന്‍ ഡി കോക്ക് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴസ്ഴില്‍

* 6.2 കോടി രൂപയ്ക്ക് മാര്‍ക്‌സ് സ്റ്റോളിന്‍സ് കിങ്സ് ഇലവന്‍ പഞ്ചാബില്‍

* 1.7 കോടി രൂപയ്ക്ക് മോയിന്‍ അലി കിങ്സ് ഇലവന്‍ പഞ്ചാബില്‍

* 50 ലക്ഷത്തിനു സ്റ്റുവര്‍ട്ട് ബിന്നി രാജസ്ഥന്‍ റോയല്‍സില്‍

* 1.9 കോടി രൂപയ്ക്ക് കോളിന്‍ മണ്‍റോ ഡല്‍ഹി ഡയര്‍ ഡെവിള്‍സില്‍

* 1.9 കോടി രൂപയ്ക്ക് യൂസുഫ് പത്താന്‍ സണ്‍ റൈസസ് ഹൈദരാബാദില്‍.

* 2.2 കോടി രൂപ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴസ്ഴില്‍

* 7.8 കോടി രൂപയ്ക്ക് കേദാര്‍ ജാവേദ്‌ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

* നാലു കോടി രൂപയ്ക്ക് ഷെയ്ന്‍ വാട്‌സണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

*2 കോടി രൂപയ്ക്ക് കാര്‍ലോസ് ബ്രത്ത്‌വെയ്റ്റ്‌ സണ്‍ റൈസസ് ഹൈദരാബാദില്‍.

*11 കോടി രൂപയ്ക്ക് മനീഷ് പാണ്ഡെ സണ്‍ റൈസസ് ഹൈദരാബാദില്‍.

* 7.4 കോടി രൂപയ്ക്ക് ക്രിസ് വോക്‌സ് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴസ്‌ഴില്‍

*9.6 കോടി രൂപയ്ക്ക് ക്രിസ് ലയിന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍

*1.5 കോടി രൂപയ്ക്ക് ജാസണ്‍ റോയി ഡല്‍ഹി ഡയര്‍ ഡെവിള്‍സില്‍

*3.6 കോടി രൂപയ്ക്ക് മക്കല്ലം ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴസ്‌ഴില്‍

*6.2 കോടി രൂപയ്ക്ക് ആരോണ്‍ ഫിഞ്ച് കിങ്‌സ് ഇലവന്‍ പഞ്ചാബില്‍

*മൂന്നു കോടി രൂപയ്ക്ക് ഡേവിഡ് മില്ലര്‍ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍

*11 കോടി രൂപയ്ക്ക് കെ എല്‍ രാഹുലിന് കിങ്‌സ് ഇലവന്‍ പഞ്ചാബില്‍

*5.6 കോടി രൂപയ്ക്ക് കരുണ്‍ നായര്‍ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍

*2.8 കോടി രൂപയ്ക്ക് ഗൗതം ഗംഭീര്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സില്‍

* ഒന്‍പത് കോടിയ്ക്ക് ഗ്രെന്‍ മാക്‌സ്വെല്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സില്‍

* രണ്ട് കോടി രൂപയ്ക്ക് ഷാക്കിബ് അല്‍ ഹസന്‍ സണ്‍ റൈസസ് ഹൈദരാബാദില്‍.

* രണ്ട് കോടി രൂപയ്ക്ക് ഹര്‍ഭജന്‍ സിംഗ് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

* മിച്ചല്‍ സ്റ്റാര്‍ക് 9.4 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍

* അജിങ്ക്യാ രഹാനെ രാജസ്ഥാന്‍ റോയലില്‍-4 കോടി

* ദ.ആഫ്രിക്കയുടെ ഡു പ്ലെസിസ് 1.6 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്സില്‍

* കീറണ്‍ പൊള്ളാര്‍ഡ് 5.4 കോടിക്ക് മുംബൈ ഇന്ത്യന്‍സില്‍

* ആര്‍.അശ്വിന്‍. 7.6 കോടിക്ക് കിങ്സ് ഇലവന്‍ പഞ്ചാബില്‍

* ശിഖര്‍ ധാവാനെ 5.2 കോടിക്ക് സണ്‍റൈസസ് ഹൈദരാബാദ് സ്വന്തമാക്കി, അടിസ്ഥാന വില രണ്ടു കോടിയായിരുന്നു

ഈ സീസിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുളള താരലേലത്തിന് തുടക്കം. ഓസ്ട്രേലിയയില്‍ നിന്ന് 58 താരങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്ന് 57 താരങ്ങളും ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് എന്നിവടങ്ങളില്‍നിന്ന് 39 താരങ്ങളും അഫ്ഗാനിസ്താനില്‍ നിന്നും 13 താരങ്ങളുമാണ് താരലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സ്‌കോട്ട്ലന്‍ഡില്‍ നിന്ന് രണ്ട് പേരും അമേരിക്കയില്‍ നിന്ന് ഒരാളും താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്നും നാളെയുമായി ബംഗളൂരുവിലാണ് താരലേലം നടക്കുക. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും ഈ സീസണില്‍ തിരിച്ചെത്തും.

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നീ താരങ്ങളെയാണ് ചെന്നൈ നിലനിര്‍ത്തിയിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബൂംറ എന്നീ താരങ്ങളയും നിലനിര്‍ത്തിയിട്ടുണ്ട്.

ആര്‍ അശ്വിന് മോഹവില. 7.60 കോടി 

ആര്‍ അശ്വിനെ 7.60 കോടി രൂപയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി…2 കോടി അടിസ്ഥാന വിലയില്‍ തുടങ്ങിയ ലേലം വിളി 7.60 കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്നാണ് അശ്വിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്.

Read more