താര ലേലത്തില്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് നേട്ടം കൊയ്യുന്ന പ്രകടനം; തിരിച്ചടി നേരിട്ട് പാര്‍ത്ഥിവ് പട്ടേല്‍

ഐപിഎല്‍ താരലേലത്തില്‍ വിക്ക്റ്റ് കീപ്പര്‍മാര്‍ക്ക് മികച്ച നേട്ടം. മലയാളി താരമായ സഞ്ജു സാംസണ്‍ അപ്രതീക്ഷിത നേട്ടമുണ്ടാക്കി. രാജസ്ഥാന്‍ റോയല്‍സ് തിരിച്ചു വരവിലും സഞ്ജു മതിയെന്ന് തീരുമാനിച്ചതോടെ മറ്റു ടീമുകള്‍ക്ക് താരത്തെ സ്വന്തമാക്കാന്‍ സാധിച്ചില്ല.

6.4 കോടി രൂപയ്ക്ക് റോബിന്‍ ഉത്തപ്പയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. 7.4 കോടി രൂപയ്ക്ക് ദിനേഷ് കാര്‍ത്തിക്കിനെയും കൊല്‍ക്കത്ത കൊണ്ടു പോയി. 5.8 കോടി രൂപയ്ക്ക് വൃദ്ധിമാന്‍ സാഹ സണ്‍ റൈസസ് ഹൈദരാബാദിലെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരമായ ക്വിന്റന്‍ ഡി കോക്കിനെ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴസ് 2.8 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ അമ്പാട്ടി റായിഡു ഇടം നേടി. 2.2 കോടി രൂപയ്ക്കാണ് അമ്പാട്ടി റായിഡുവിനെ ചെന്നൈ രണ്ടാം വിക്കറ്റ് കീപ്പറെന്ന നിലയില്‍ സ്വന്തമാക്കിയത്.

അതേസമയം ഐപിഎല്‍ താര ലേലത്തില്‍ തിരിച്ചടി നേരിട്ട് വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍. ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന താരമായ പാര്‍ഥിവിനു മോശം ഫോമാണ് വിനയായത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മോശം കീപ്പിങ്ങും താരത്തിനു വിനയായി. ആരും വാങ്ങാതെ പാര്‍ഥിവിനെ കൈവിട്ടു. ഇത്തവണത്തെ ഐപിഎല്ലില്‍ ഇതോടെ പാര്‍ഥിവിന്റെ പ്രകടനം കാണാന്‍ ആരാധകര്‍ക്ക് സാധിക്കാതെ വരും.