ഐപിഎല്‍ ലേലം 2025: ഗുജറാത്ത് ടൈറ്റന്‍സിന്റെ അവസാന നിലനിര്‍ത്തല്‍ പട്ടിക

ഐപിഎല്‍ 2024 ലെ നിരാശാജനകമായ പ്രചാരണത്തിന് ശേഷം, ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുമ്പ് മൂന്ന് കളിക്കാരെ നിലനിര്‍ത്താനൊരുങ്ങി ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് ആസ്ഥാനമായുള്ള ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ സീസണില്‍ നായകനെന്ന നിലയില്‍ ഗില്ലിന് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും വരുന്ന സീസണിലും താരം തന്നെ ടീമിനെ അദ്ദേഹം തന്നെ നയിക്കും. ഗില്ലിനൊപ്പം സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെയും ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയെയും നിലനിര്‍ത്താന്‍ ജിടി തീരുമാനിച്ചു.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുമ്പ് 4 കളിക്കാരെ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തീരുമാനിച്ചു. കഴിഞ്ഞ സീസണിലെ ജേതാക്കളായ ടീം ആന്ദ്രെ റസ്സലിനെ നിലനിര്‍ത്താന്‍ യാതൊരു സാധ്യതയും ഇല്ലെന്നും നായകന്‍ ശ്രേയസ് അയ്യരുടെ കാര്യത്തിലും യാതൊരു ഉറപ്പും ഇല്ലെന്നുമാണ് വിവരം.

സുനില്‍ നരെയ്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പായി നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തോടൊപ്പം റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരെ ടീമിന്റെ രണ്ടും മൂന്നും നിലനിര്‍ത്തലായി ടീമില്‍ ഒപ്പം കൂട്ടും. ഈ കാലയളവില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ് ഈ മൂന്ന് താരങ്ങളും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ