ഐപിഎല്‍ ലേലം 2025: കുതിച്ചുയര്‍ന്ന് മാര്‍ക്കോ ജാന്‍സന്റെ അടിസ്ഥാന വില, കോടികളുടെ വര്‍ദ്ധന!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍ 2025) മെഗാ ലേലത്തിന് മുന്നോടിയായി ദക്ഷിണാഫ്രിക്കന്‍ യുവ ഓള്‍റൗണ്ടര്‍ മാര്‍ക്കോ ജാന്‍സനെ കുറിച്ച് ധീരമായ പ്രവചനം നടത്തി മുന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. മെഗാ ലേലത്തില്‍ ജാന്‍സെന് 10 കോടിയിലധികം ലഭിക്കുമെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ (എസ്ആര്‍എച്ച്) പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞു.

ജാന്‍സന്‍ 2021 മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമാണ്. പക്ഷേ ഇതുവരെ ടൂര്‍ണമെന്റില്‍ ഒരു വ്യക്തിമുദ്ര പതിപ്പിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ഇടങ്കയ്യന്‍ പേസര്‍ 21 ഇന്നിംഗ്സുകളില്‍ നിന്ന് 35.75 ശരാശരിയില്‍ 20 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ 9.53 എന്ന എക്കണോമി റേറ്റ് അല്‍പ്പം ഉയര്‍ന്നതാണ്. 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് ഐപിഎലിലെ മികച്ച പ്രകടനം.

വരാനിരിക്കുന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ ജാന്‍സെന് 10 കോടി രൂപയുടെ കരാര്‍ നേടാനാകുമെന്ന് സ്റ്റെയ്ന്‍ എക്‌സില്‍ കുറിച്ചു. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിലെ ജാന്‍സന്റെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഡെയ്ല്‍ സ്റ്റെയ്ന്‍ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പര കളിക്കാര്‍ക്കുള്ള ഓഡിഷനാണ്. വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ കളിക്കാര്‍ക്ക് വലിയ ഡീലുകള്‍ നേടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഈ പരമ്പരയിലെ പ്രകടനത്തിന് കഴിയും.

Latest Stories

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല