ചെന്നൈ റാഞ്ചിയത് ഇന്ത്യയുടെ ഷോണ്‍ പൊള്ളോക്കിനെ; 19കാരന്റെ പ്രകടനത്തിനായി കാത്ത് ക്രിക്കറ്റ് ലോകം

അഭിരാം എ ആര്‍

U19 ലോകകപ്പ് 2022 സെമി ഫൈനല്‍ മത്സരം. യഷ് ദുലും ശൈഖ് റഷീദും മനോഹരമായി ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഓവര്‍ 40 കഴിഞ്ഞു. വമ്പന്‍ അടികളിലൂടെ സ്‌കോര്‍ ഉയര്‍ത്തേണ്ട സമയമായി. അപ്പോഴാണ് കമന്റെറ്റര്‍മാര്‍ അടുത്തതായി ഇറങ്ങേണ്ട ആരുടെ പേര് സൂചിപ്പിക്കുന്നത്. രാജ് വര്‍ദ്ധന്‍ ഹംഗാര്‍ക്കര്‍. അയാളുടെ സിക്‌സറുകള്‍ പറത്താനുള്ള കഴിവിനെക്കുറിച്ച് കമന്റെറ്റര്‍മാര്‍ വാചാലരായി. ക്യാമറകള്‍ അയാളെ ഫോക്കസ് ചെയ്യുന്നു. പാഡണിഞ്ഞു ഹംഗര്‍ക്കാര്‍ ബാറ്റ് വായുവില്‍ ചുഴറ്റി പ്രാക്ടീസ് ചെയ്യുന്നു.

204 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിയവേ രാജ്വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍ ക്രീസിലെത്തി. ഒരു സിക്‌സര്‍ അടിച്ചു എന്നതിനപ്പുറം വലിയ പ്രകടനം ഒന്നും ആയിരുന്നില്ല ആ ഇന്നിങ്‌സില്‍. പക്ഷേ ആ പത്തൊമ്പതുകാരനില്‍ ഒരു കൂറ്റനടിക്കാരന്‍ ഒളിഞ്ഞിരിപ്പുണ്ട് എന്ന് തോന്നും വിധമായിരുന്നു അയാളുടെ ശരീരഭാഷ. ലീഗില്‍ ഇന്ത്യയുടെ രണ്ടാം മാച്ചില്‍ അയര്‍ലണ്ടിന് എതിരെ അഞ്ചാമനായി എത്തി 17 പന്തുകളില്‍ 39. അഞ്ചു കൂറ്റന്‍ സിക്‌സറുകള്‍. പക്ഷേ ടൂര്‍ണമെന്റില്‍ ആകെ ബാറ്റ് ചെയ്തത് 3 ഇന്നിംഗ്‌സുകള്‍ മാത്രം. കാരണം അയാള്‍ ഒരു സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍ അല്ല. 140 നു മുകളില്‍ വേഗതയില്‍ പന്ത് എറിയുന്ന ഒരു ബൗളറാണ്!

ഹംഗാര്‍ഗേക്കറെ 2022 ഐ. പി എല്‍ ലേലത്തില്‍ 1.5 കോടി കൊടുത്തു ചെന്നൈ വിളിച്ചെടുത്തത് ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങി സിക്‌സറുകള്‍ പറത്താനും പന്ത് മികച്ച വേഗതയില്‍ കൈകാര്യം ചെയ്യാനുമുള്ള ഈ കഴിവ് കൊണ്ടാവണം. (മുംബൈയും ലക്നോവും ഹംഗാര്‍ക്കാര്‍ക്ക് വേണ്ടി കൈപൊക്കിയിരുന്നു ) U19 ലോകകപ്പിലെ മികച്ച രണ്ടാമത്തെ ബാറ്റിംഗ് സ്‌ട്രൈക്ക് റേറ്റ്( 185.71) ഹംഗര്‍ക്കറുടെ പേരിലാണ്. ബൌളിംഗ് ഇക്കോണമി വെറും 3.67 മാത്രം. 5 വിക്കറ്റുകള്‍.

മുന്‍പ് ചാമ്പ്യന്‍ഷിപ്പ് നേടിയ U19 ടീമിലെ ഓള്‍റൗണ്ടിങ്ങ് പ്രതീക്ഷയായിരുന്ന ശിവം മാവി IPL പോലുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള കായികമാമങ്കത്തില്‍ പ്രതിഭയ്‌ക്കൊത്തുള്ള പ്രകടനം നടത്താതെ വരികയും ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യ യിലുള്ള പ്രതീക്ഷ അസ്തമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ ഐ പി എല്‍ വേദിയാക്കി മികച്ചൊരു കരിയര്‍ നേടി ഭാവി ഇന്ത്യന്‍ ടീമിന് ഇയാള്‍ ഒരു മുതല്‍ക്കൂട്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

മറ്റൊരു ഷോണ്‍ പൊള്ളൊക്കോ ക്ലൂസ്‌നറോ അബ്ദുര്‍ റസാക്കോ ജെസണ്‍ ഹോള്‍ഡറോ ഒക്കെ ആവുന്നതും ഓര്‍ത്ത് മഞ്ഞ കുപ്പായത്തില്‍ ഈ പത്തൊമ്പതുകാരന്റെ കളി കാണാന്‍ കാത്തിരിക്കുന്നു…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

"ലോകത്തിലെ ഏറ്റവും മികച്ച ടീം ഞങ്ങൾ തന്നെയാണ്, അത് തെളിയിക്കുകയും ചെയ്തു": ലാമിന് യമാൽ

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി പെപെ ജീന്‍സ്

ഇപ്പോള്‍ എന്റെ കവിളും വയറുമൊക്കെ ചാടി.. ഇത് നാല് മാസം മുമ്പുള്ള ഞാന്‍; സ്വിം സ്യൂട്ടില്‍ എസ്തര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി സഞ്ജുവിന്‍റെ സമയം, വൈകാതെ നായകസ്ഥാനത്തേക്ക്!

'പ്രശ്‌നം പന്തിന്റെയല്ല, അക്കാര്യം അവന്റെ മനസില്‍ കിടന്ന് കളിക്കുകയാണ്'; രോഹിത്തിന്‍റെ പുറത്താകലില്‍ ദിനേഷ് കാര്‍ത്തിക്

'രണ്ടു വര്‍ഷം ഇതേക്കുറിച്ചോര്‍ത്ത് ഞാന്‍ കരയുകയായിരുന്നു'; ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷം പങ്കുവെച്ച് കോഹ്‌ലി

രണ്ട് എൽഡിഎഫ് എംഎൽഎമാർക്ക് കൂറുമാറാൻ തോമസ് കെ തോമസ് 100 കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണം

ഒരു ലെജന്‍ഡ് തന്‍റെ കരിയറിന്‍റെ അവസാനത്തിലേക്ക് കടന്നിരിക്കുന്നു!

ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിപ്പ് നടത്തിയ ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങാനെത്തിയപ്പോൾ അറസ്റ്റിൽ

'കഴിഞ്ഞത് കഴിഞ്ഞു! ഇനി മുന്നോട്ട്' ബെംഗളൂരു എഫ് സിക്കെതിരായ വിവാദ സന്ദർഭത്തെ കുറിച്ച് അഡ്രിയാൻ ലൂണ