'അവനായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം'; ലേലത്തില്‍ നോട്ടമിട്ട കളിക്കാരനെക്കുറിച്ച് റിക്കി പോണ്ടിംഗ്

ഐപിഎല്‍ മിനി താരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ലക്ഷ്യമിട്ടത് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ ആയിരുന്നുവെന്ന് ടീം പരിശീലകന്‍ റിക്കി പോണ്ടിംഗ്. കഴിഞ്ഞ ഐപിഎല്ലില്‍ 13.25 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയ ബ്രൂക്കിനെ ഈ സീസണില്‍ ടീം റിലീസ് ചെയ്തിരുന്നു. മിനി ലേലത്തില്‍ നാല് കോടിയ്ക്ക് താരത്തെ ഡല്‍ഹി റാഞ്ചി.

ഇത്തവണ ലേലലത്തിനെത്തിയപ്പോള്‍ ഞങ്ങളുടെ ആദ്യ ലക്ഷ്യം ഹാരി ബ്രൂക്ക് ആയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ പ്രതിഭാധനരായ താരങ്ങളുടെ കൂട്ടത്തില്‍ മുന്‍നിരയിലുള്ള ബ്രൂക്കിനെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം ഏതാണ്ട് എല്ലാ മേഖലകളിലും മികച്ച കളിക്കാരെ സ്വന്തമാക്കാനായി- പോണ്ടിംഗ് പറഞ്ഞു.

വിന്‍ഡീസ് താരം ഷായ് ഹോപ്പിനെ ടീമിലെത്തിക്കാനായത് വലിയ നേട്ടമാണെന്ന് ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലിയും വ്യക്തമാക്കി. ഏകദിന ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ഹോപ്പിന് സ്പിന്നര്‍മാര്‍ക്കെതിരെയും മികവ് കാട്ടാനാവുമെന്നും ബോളിംഗില്‍ ജെ റിച്ചാര്‍ഡ്‌സണ്‍ മുതല്‍ക്കൂട്ടാവുമെന്നും ഗാംഗുലി പറഞ്ഞു.

ഓസീസ് പേസര്‍ ജെ റിച്ചാര്‍ഡ്‌സണെ അഞ്ച് കോടിക്ക് ഡല്‍ഹി ടീമിലെത്തിച്ചിരുന്നു. യുവതാരം കുമാര്‍ കുഷാഗ്രയെ 7.2 കോടിക്ക് ടീമിലെടുത്ത് ഞെട്ടിച്ച ഡല്‍ഹി വിന്‍ഡീസ് നായകന്‍ ഷായ് ഹോപ്പിനെ 50 ലക്ഷം രൂപക്കും ടീമിലെടുത്തു. ട്രൈസ്റ്റന്‍ സ്റ്റബ്‌സിനെ 50 ലക്ഷം രൂപക്കും റിക്കി ബൂയിയെ 20 ലക്ഷം രൂപക്കും ലേലത്തില്‍ ഡല്‍ഹി സ്വന്തമാക്കി.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി