കുട്ടിക്രിക്കറ്റിന്റെ പെരുങ്കളിയാട്ടത്തിന് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ചെന്നൈയില്‍ വെച്ചാണ് ഉദ്ഘാടന മത്സരം. ഐപിഎല്ലിന്റെ എല്ലാ പതിപ്പുകളിലും മിഴിവേകിയ ഉദ്ഘാടന ചടങ്ങുകള്‍ ഇത്തവണത്തെ ഐപിഎല്ലിന് ഉണ്ടാവുകയില്ല. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഐപിഎല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഉദ്ഘാടന ചെലവുകള്‍ക്കായി മാറ്റിവെച്ചിരുന്ന തുക പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കും.
എട്ട് ടീമുകളാണ് ഐപിഎല്‍ പന്ത്രണ്ടാം പതിപ്പില്‍ ഏറ്റുമുട്ടുന്നത്. ഒരു ടീമിനെതിരെ ഹോം മത്സരവും എവേ മത്സരവും കളിയ്ക്കുന്ന ഡബിള്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ഇത്തവണയും പ്രാഥമിക പോരാട്ടങ്ങള്‍. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ പ്ലേ ഓഫിനും യോഗ്യത നേടും.
200 ലധികം താരങ്ങളാണ് എട്ട് ടീമുകളിലായി ഐപിഎല്ലിന്റെ ഭാഗമാകുന്നത്. മൂന്ന് തവണ വീതം കിരീടമുയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സുമുള്‍പ്പടെ കന്നി കിരീടം ലക്ഷ്യമിടുന്ന മൂന്ന് ടീമുകള്‍ കൂടിയുണ്ട് ഇത്തവണത്തെ ഐപിഎല്‍ പോരാട്ടത്തിന്.
ടീം സാധ്യത ഇങ്ങനെ
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്‌സ്, ഷിംറണ്‍ ഹിറ്റ്‌മെയര്‍, കോളിന്‍ ഗ്രാന്‍ഡ്‌ഹൊമെ, ശിവം ദുബെ, വാഷിങ്# സുന്ദര്‍, നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍, ഉമേശ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്.
ചെന്നൈ സൂപ്പര്‍ കിങ്‌സ്- എംഎസ് ധോണി, ഷെയിന്‍ വാട്‌സണ്‍, അമ്പാട്ടി റായിഡു, സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഡേവിഡ് വില്ലി, ദീപക്ക് ചാഹര്‍, ഇമ്രാന്‍ താഹിര്‍, ശ്രദ്ധുള്‍ ഠാക്കൂര്‍.