ഐപിഎല്‍ മെഗാലേലം: ജയദേവ് ഉനദ്കട്ടിനെ കൂടെക്കൂട്ടി മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ മെഗാലേലം രണ്ടാം ദിനത്തിലേക്ക്. ലേലത്തിന്റെ അവസാന ദിനമായ ഇന്ന് രംഗം കൂടുതല്‍ ചൂടുപിടിക്കും. 388 കോടിയില്‍പ്പരം രൂപയാണ് 10 ഫ്രാഞ്ചൈസികളും കൂടി ആദ്യദിനം ചെലവഴിച്ചത്. 15.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് തിരിച്ചുപിടിച്ച ഇഷാന്‍ കിഷനാണ് 2022 ഐപിഎല്‍ ലേലത്തിലെ ഏറ്റവും വിലയേറിയ താരം. ദീപക് ചാഹര്‍ (14 കോടി സിഎസ്‌കെ) ശ്രേയസ് അയ്യര്‍ (12.25 കെകെആര്‍) എന്നിവരാണ് മറ്റ് വിലയേറിയ താരങ്ങള്‍.

മലയാളി പേസര്‍ എസ്. ശ്രീശാന്തിന്റെ വിളിക്കായുള്ള കാത്തിരിപ്പിലാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍. കഴിഞ്ഞ തവണത്തെ ലേലത്തില്‍ അവസരം ലഭിക്കാതെപോയ താരം ഇത്തവണ 50 ലക്ഷം അടിസ്ഥാനവിലയിലാണ് ലേലപട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

ശ്രീശാന്തിന് പുറമെ സച്ചിന്‍ ബേബി, എംഡി നിധീഷ്, മിഥുന്‍ എസ്, സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മല്‍ തുടങ്ങിയ മലയാളി താരങ്ങളും ലേലപ്പട്ടികയിലുണ്ട്.

ലേല വിവരങ്ങള്‍ തത്സമയം ചുവടെ വായിക്കാം..

ജയ്ദേവ് ഉനദ്കട് മുംബൈയില്‍

ജയ്ദേവ് ഉനദ്കട് 1.40 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സില്‍.

നവദീപ് സൈനി റോയല്‍സില്‍

75 ലക്ഷം രൂപ അടിസ്ഥാന വിലയിലെത്തിയ നവ്ദീപ് സെയ്നിയെ 2.6 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് വാങ്ങി.

ചേതന്‍ സാകരിയ ഡല്‍ഹിയില്‍

ചേതന്‍ സാകരിയയെ 4.2 കോടിയ്ക്ക് സ്വന്തമാക്കി ഡല്‍ഹി. രാജസ്ഥാന്‍ റോയസും താരത്തിനായി മത്സരിച്ചു.

ദുഷ്മന്ത ചമീര ലഖ്നൗവില്‍

50 ലക്ഷം രൂപ അടിസ്ഥാന വിലയുമായി കടന്നുവന്ന ലങ്കന്‍ താരം ദുഷ്മന്ത ചമീരയെ 2 കോടിക്കാണ് ലഖ്നൗ സ്വന്തമാക്കിയത്.

ഖലീല്‍ അഹമ്മദ് ഡല്‍ഹിയില്‍

ഖലീല്‍ അഹമ്മദിനെ 5.25 കോടി രൂപയ്ക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. മുംബൈയുമായി നീണ്ടുനിന്ന വിളിയ്ക്ക് ഒടുവിലാണ് താരത്തെ ഡല്‍ഹി സ്വന്തമാക്കിയത്.

ഇഷാന്തിനെ വേണ്ട

ഇന്ത്യന്‍ ബോളര്‍ ഇഷാന്ത് ശര്‍മ്മയെ ആരും വാങ്ങിയില്ല

കൃഷ്ണപ്പ ഗൗതം ലഖ്നൗവില്‍

50 ലക്ഷം രൂപ അടിസ്ഥാന വിലയുമായി വന്ന കൃഷ്ണപ്പ ഗൗതത്തെ 90 ലക്ഷം രൂപയ്ക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് വാങ്ങി.

ശിവം ദൂബെ ചെന്നൈയില്‍

50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ശിവം ദൂബെയെ 4 കോടിക്കാണ് ചെന്നൈ വാങ്ങിയത്.

മാര്‍ക്കോ ജാന്‍സണ്‍ സണ്‍റൈസേഴ്സില്‍

50 ലക്ഷം രൂപ അടിസ്ഥാന വിലയിലെത്തിയ മാര്‍ക്കോ ജാന്‍സണെ 4.2 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.

മാര്‍ക്കോ ജാന്‍സണായി പോരാട്ടം

ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ ജാന്‍സണിന് വേണ്ടി മുംബൈയും രാജസ്ഥാനും ഹൈദരാബാദും രംഗത്ത്.

ഓഡിയന്‍ സ്മിത്ത് പഞ്ചാബില്‍

1 കോടി രൂപ അടിസ്ഥാന വിലുള്ള വിന്‍ഡീസ് താരം ഓഡിയന്‍ സ്മിത്തിനെ 6 കോടിയ്ക്ക് സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്.

ഓഡിയന്‍ സ്മിത്തിനായി പോരാട്ടം

വിന്‍ഡീസ് താരം ഓഡിയന്‍ സ്മിത്തിനായി പോരാട്ടം മുറുകുന്നു. പഞ്ചാബും സണ്‍റൈസേഴ്സും രാജസ്ഥാനും രംഗത്ത്.

വിജയ് ശങ്കര്‍ ഗുജറാത്തില്‍

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ഗുജറാത്ത് ടൈറ്റന്‍സിലേക്ക്. 50 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് എത്തിയ താരത്തെ 1.4 കോടിക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്.

ജയന്ത് യാദവ് ഗുജറാത്തില്‍

1 കോടി രൂപ അടിസ്ഥാന വിലുള്ള ജയന്ത് യാദവിനെ 1.7 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് വാങ്ങി. ഡൊമിനിക് ഡ്രേക്‌സിനെ 1.10 കോടിക്കും ഗുജറാത്ത് സ്വന്തമാക്കി.

നീഷാമിന് ആളില്ല

1.50 കോടി രൂപ അടിസ്ഥാന വിലയുള്ള ജെയിംസ് നീഷാമിനെ വാങ്ങാന്‍ ആളില്ല.

ലിയാം ലിവിംഗ്സ്റ്റണ്‍ പഞ്ചാബില്‍

ഒരു കോടി അടിസ്ഥാന വിലയുള്ള ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റണ‍െ 11.50 കോടിയ്ക്ക് സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. സണ്‍റൈസേഴ്സുമായി മത്സരിച്ചാണ് പഞ്ചാബ് താരത്തെ റാഞ്ചിയത്.

പോര് മുറുകുന്നു

ഒരു കോടി അടിസ്ഥാന വിലയുള്ള ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റണിനായി പോര് മുറുകുന്നു. പഞ്ചാബും ഗുജറാത്തും നേര്‍ക്കുനേര്‍. അവസാന നിമിഷം പോരില്‍ ചേര്‍ന്ന് സണ്‍റൈസേഴ്സ്.

ആര്‍ക്കും വേണ്ട

ഇംഗ്ലീഷ് താരം ഡേവിഡ് മലാനെയും  ഓയിന്‍ മോര്‍ഗനെയും ആരും വാങ്ങിയില്ല. ഓസീസ് താരം മാര്‍നസ് ലബ്യുഷെയ്നെയും ആരോണ്‍ ഫിഞ്ചിനെയും ആരും വാങ്ങാന്‍ തയ്യാറായില്ല. ഇന്ത്യന്‍ സീനിയര്‍ താരം ചേതേശ്വര്‍ പൂജാരെയും ആരും വാങ്ങിയില്ല.

മന്‍ദീപ് ക്യാപ്പിറ്റല്‍സില്‍

മന്‍ദീപ് സിങിനെ 1.1 കോടിക്കു ഡല്‍ഹി ക്യാപ്പിറ്റല്‍സ് വാങ്ങി

രഹാനെ കെകെആറില്‍

അടിസ്ഥാനവിലയായ 1 കോടിയ്ക്ക് അജിങ്ക്യ രഹാനെയെ പാളയത്തിലെത്തിച്ച് കെകെആര്‍.

എയ്ഡന്‍ മര്‍ക്രം സണ്‍റൈസേഴ്സില്‍

എയ്ഡന്‍ മര്‍ക്രാം 2.6 കോടിക്ക് ഹൈദരാബാദില്‍

ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാമാണ് രണ്ടാംദിനം ആദ്യം ലേലത്തില്‍ വന്നത്

ലേലം തുടങ്ങി

മെഗാ ലേലത്തിനു തുടക്കം. ചാരു ശര്‍മ തന്നെയാണ് നേതൃത്വം നല്‍കുന്നത്.

വിദേശ ബാറ്റര്‍മാര്‍ വരുന്നു

വിദേശ ബാറ്റര്‍മാരാണ് ലേലത്തിന്റെ അടുത്ത സെറ്റിലുള്ളത്. ഫിഞ്ച്, ലബ്യുഷെയ്ന്‍, മലാന്‍, മര്‍ക്രാം എന്നിവര്‍ ലിസ്റ്റിലുണ്ട്.

ലേലം അല്‍പ്പസമയത്തിനകം

മെഗാ ലേലത്തിന്റെ രണ്ടാംദിനത്തിലെ നടപടി ക്രമങ്ങള്‍ക്കു അല്‍പ്പസമയത്തിനകം തുടക്കമാവും.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം