ഐപിഎല്‍ മെഗാലേലം: ഇന്ത്യയുടെ 'കാലന്‍', ബുംറയുടെ 'ശത്രു' ഹൈദരാബാദില്‍

ഐപിഎല്‍ മെഗാലേലം രണ്ടാം ദിനത്തിലേക്ക്. ലേലത്തിന്റെ അവസാന ദിനമായ ഇന്ന് രംഗം കൂടുതല്‍ ചൂടുപിടിക്കും. 388 കോടിയില്‍പ്പരം രൂപയാണ് 10 ഫ്രാഞ്ചൈസികളും കൂടി ആദ്യദിനം ചെലവഴിച്ചത്. 15.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് തിരിച്ചുപിടിച്ച ഇഷാന്‍ കിഷനാണ് 2022 ഐപിഎല്‍ ലേലത്തിലെ ഏറ്റവും വിലയേറിയ താരം. ദീപക് ചാഹര്‍ (14 കോടി സിഎസ്‌കെ) ശ്രേയസ് അയ്യര്‍ (12.25 കെകെആര്‍) എന്നിവരാണ് മറ്റ് വിലയേറിയ താരങ്ങള്‍.

മലയാളി പേസര്‍ എസ്. ശ്രീശാന്തിന്റെ വിളിക്കായുള്ള കാത്തിരിപ്പിലാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍. കഴിഞ്ഞ തവണത്തെ ലേലത്തില്‍ അവസരം ലഭിക്കാതെപോയ താരം ഇത്തവണ 50 ലക്ഷം അടിസ്ഥാനവിലയിലാണ് ലേലപട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

ശ്രീശാന്തിന് പുറമെ സച്ചിന്‍ ബേബി, എംഡി നിധീഷ്, മിഥുന്‍ എസ്, സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മല്‍ തുടങ്ങിയ മലയാളി താരങ്ങളും ലേലപ്പട്ടികയിലുണ്ട്.

ലേല വിവരങ്ങള്‍ തത്സമയം ചുവടെ വായിക്കാം..

മാര്‍ക്കോ ജാന്‍സണ്‍ സണ്‍റൈസേഴ്സില്‍

50 ലക്ഷം രൂപ അടിസ്ഥാന വിലയിലെത്തിയ മാര്‍ക്കോ ജാന്‍സണെ 4.2 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.

മാര്‍ക്കോ ജാന്‍സണായി പോരാട്ടം

ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ ജാന്‍സണിന് വേണ്ടി മുംബൈയും രാജസ്ഥാനും ഹൈദരാബാദും രംഗത്ത്.

ഓഡിയന്‍ സ്മിത്ത് പഞ്ചാബില്‍

1 കോടി രൂപ അടിസ്ഥാന വിലുള്ള വിന്‍ഡീസ് താരം ഓഡിയന്‍ സ്മിത്തിനെ 6 കോടിയ്ക്ക് സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്.

ഓഡിയന്‍ സ്മിത്തിനായി പോരാട്ടം

വിന്‍ഡീസ് താരം ഓഡിയന്‍ സ്മിത്തിനായി പോരാട്ടം മുറുകുന്നു. പഞ്ചാബും സണ്‍റൈസേഴ്സും രാജസ്ഥാനും രംഗത്ത്.

വിജയ് ശങ്കര്‍ ഗുജറാത്തില്‍

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ഗുജറാത്ത് ടൈറ്റന്‍സിലേക്ക്. 50 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് എത്തിയ താരത്തെ 1.4 കോടിക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്.

ജയന്ത് യാദവ് ഗുജറാത്തില്‍

1 കോടി രൂപ അടിസ്ഥാന വിലുള്ള ജയന്ത് യാദവിനെ 1.7 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് വാങ്ങി. ഡൊമിനിക് ഡ്രേക്‌സിനെ 1.10 കോടിക്കും ഗുജറാത്ത് സ്വന്തമാക്കി.

നീഷാമിന് ആളില്ല

1.50 കോടി രൂപ അടിസ്ഥാന വിലയുള്ള ജെയിംസ് നീഷാമിനെ വാങ്ങാന്‍ ആളില്ല.

ലിയാം ലിവിംഗ്സ്റ്റണ്‍ പഞ്ചാബില്‍

ഒരു കോടി അടിസ്ഥാന വിലയുള്ള ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റണ‍െ 11.50 കോടിയ്ക്ക് സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. സണ്‍റൈസേഴ്സുമായി മത്സരിച്ചാണ് പഞ്ചാബ് താരത്തെ റാഞ്ചിയത്.

പോര് മുറുകുന്നു

ഒരു കോടി അടിസ്ഥാന വിലയുള്ള ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റണിനായി പോര് മുറുകുന്നു. പഞ്ചാബും ഗുജറാത്തും നേര്‍ക്കുനേര്‍. അവസാന നിമിഷം പോരില്‍ ചേര്‍ന്ന് സണ്‍റൈസേഴ്സ്.

ആര്‍ക്കും വേണ്ട

ഇംഗ്ലീഷ് താരം ഡേവിഡ് മലാനെയും  ഓയിന്‍ മോര്‍ഗനെയും ആരും വാങ്ങിയില്ല. ഓസീസ് താരം മാര്‍നസ് ലബ്യുഷെയ്നെയും ആരോണ്‍ ഫിഞ്ചിനെയും ആരും വാങ്ങാന്‍ തയ്യാറായില്ല. ഇന്ത്യന്‍ സീനിയര്‍ താരം ചേതേശ്വര്‍ പൂജാരെയും ആരും വാങ്ങിയില്ല.

മന്‍ദീപ് ക്യാപ്പിറ്റല്‍സില്‍

മന്‍ദീപ് സിങിനെ 1.1 കോടിക്കു ഡല്‍ഹി ക്യാപ്പിറ്റല്‍സ് വാങ്ങി

രഹാനെ കെകെആറില്‍

അടിസ്ഥാനവിലയായ 1 കോടിയ്ക്ക് അജിങ്ക്യ രഹാനെയെ പാളയത്തിലെത്തിച്ച് കെകെആര്‍.

എയ്ഡന്‍ മര്‍ക്രം സണ്‍റൈസേഴ്സില്‍

എയ്ഡന്‍ മര്‍ക്രാം 2.6 കോടിക്ക് ഹൈദരാബാദില്‍

ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാമാണ് രണ്ടാംദിനം ആദ്യം ലേലത്തില്‍ വന്നത്

ലേലം തുടങ്ങി

മെഗാ ലേലത്തിനു തുടക്കം. ചാരു ശര്‍മ തന്നെയാണ് നേതൃത്വം നല്‍കുന്നത്.

വിദേശ ബാറ്റര്‍മാര്‍ വരുന്നു

വിദേശ ബാറ്റര്‍മാരാണ് ലേലത്തിന്റെ അടുത്ത സെറ്റിലുള്ളത്. ഫിഞ്ച്, ലബ്യുഷെയ്ന്‍, മലാന്‍, മര്‍ക്രാം എന്നിവര്‍ ലിസ്റ്റിലുണ്ട്.

ലേലം അല്‍പ്പസമയത്തിനകം

മെഗാ ലേലത്തിന്റെ രണ്ടാംദിനത്തിലെ നടപടി ക്രമങ്ങള്‍ക്കു അല്‍പ്പസമയത്തിനകം തുടക്കമാവും.

Latest Stories

വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം; പരിക്കേറ്റ കോഴിക്കോട് സ്വദേശി ചികിത്സയിൽ

"ഓസ്‌ട്രേലിയയ്ക്ക് അപകട സൂചന നൽകി ഇന്ത്യ"; ഹീറോ ആകാൻ ആ താരം എത്തുന്നു; തീരുമാനമെടുത്തത് ബിസിസിഐ

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; വോട്ടെടുപ്പ് ഡിസംബര്‍ 10ന്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

പ്രസവിച്ച് 18 ആം നാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസിൽ 58 സാക്ഷികൾ; നാടിനെ നടുക്കിയ ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

'അവന്‍ ഫോമിലേക്ക് തിരിച്ചെത്തും, വലിയ റണ്‍സ് നേടും'; പ്രതീക്ഷ പങ്കുവെച്ച് സുനില്‍ ഗവാസ്‌കര്‍

'പെര്‍ത്തില്‍ ഇന്ത്യ നാല് ദിവസം കൊണ്ട് തോല്‍ക്കും'; ഞെട്ടിച്ച് മുന്‍ പേസറുടെ പ്രവചനം

അർജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത തോൽവി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്, ബസുകൾക്ക് നിയന്ത്രണം, ഓൺലൈൻ ക്ലാസ്; ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു മരണം, 9 പേര്‍ക്ക് പരുക്ക്; വില്ലനായത് ഗൂഗിള്‍ മാപ്പ്