ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണോ അതോ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗാണോ ലോകത്തിലെ മികച്ച ടി20 ലീഗെന്ന ചോദ്യത്തിന് പാക് നായകന്‍ ബാബര്‍ അസം നല്‍കിയ ഉത്തരം വൈറലാകുന്നു. ഐപിഎല്ലിനേക്കാള്‍ മികച്ചത് ബിബിഎല്‍ ലീഗാണെന്നാണ് ബാബര്‍ അസം പറയുന്നത്. ഇതിന്റെ കാരണവും താരം വ്യക്തമാക്കി.
ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. അവിടുത്തെ വേഗതയേറിയ പിച്ചില്‍ നിന്ന് നിങ്ങള്‍ക്ക് ഏറെ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. എന്നാല്‍ ഐപിഎല്ലില്‍ നിങ്ങള്‍ക്ക് ഏഷ്യന്‍ സാഹചര്യം തന്നെയാണുള്ളത്- ബാബര്‍ പറഞ്ഞു.
ബാബറിന്റെ ഈ പ്രതികരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേര്‍ താരത്തെ വിമര്‍ശിച്ച് രംഗത്തുവന്നു. ഐപിഎല്‍ കളിച്ചിട്ടില്ലാത്ത താരം എങ്ങനെയാണ് അത് മോശമാണെന്ന വിലയിരുത്തല്‍ നടത്തുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഐപിഎല്ലില്‍ കളിക്കാനാകാത്തതിന്റെ നിരാശയാണ് താരത്തിന്റെ വാക്കുകളിലുള്ളതെന്നും ആരാധകര്‍ പറയുന്നു.
ഇന്ത്യയുമായുള്ള രാഷ്ട്രീയ പോര് കണക്കിലെടുത്തും മറ്റും പാക് താരങ്ങളെ ഐപിഎല്ലില്‍ കളിക്കാന്‍ നിലവില്‍ അനുവദിക്കുന്നില്ല. ഐപിഎല്ലിന്‍രെ മാതൃകയില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് വേണ്ടത്ര ജനപ്രീതി നേടിയിട്ടില്ല.