ഐ പി എല്ലിലെ എക്കാലത്തെയും മികച്ച 11 താരങ്ങള്‍

ഐ പി എല്‍ യുഗം തുടങ്ങിയിട്ട് ഒരു ദശാബ്ദം പിന്നിട്ടിരിക്കുന്നു. ക്രിക്കറ്റില്‍ പുതു ചരിത്രം രചിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരവുതന്നെ . ലീഗ് പത്ത് വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ ലീഗിലെ ഇതുവരെയുള്ള ഏറ്റവും മികച്ച 11 താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം

ക്രിസ് ഗെയ്ല്‍

ഒരു ക്രിക്കറ്റ് താരത്തിനുമായി ടീമുകള്‍ ഇത്രത്തോളം വിലപേശല്‍ നടത്തിയിട്ടുണ്ടാവില്ല. 151.20 ബാറ്റിംഗ് പ്രഹരശേഷിയുള്ള,41.20 ശരാശരിയുള്ള വെസ്റ്റ് ഇന്ഡീസ് താരത്തിന്റെ ഐ പി എല്ലിലെ പ്രകടനം തിളക്കമാര്‍ന്നതാണ്. 3626 റണ്‍സ് 101 കളികളില്‍ നിന്നായി വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സ്വന്തമാക്കി കഴിഞ്ഞു.

ഡേവിഡ് വാര്‍ണര്‍

ഈ ഓസ്‌ട്രേലിയന്‍ താരത്തിനെ പോലൊരു ഓപ്പണറെ ഏത് ടീമാണ് ആഗ്രഹിക്കാത്തത്. പത്ത് വര്‍ഷം കൊണ്ട് 4014 റണ്‍സ് സമ്പാദ്യം ഉള്ള വാര്‍ണറുടെ ശരാശരി 40.53 റണ്‍സാണ്.2009 ല്‍ ഡെല്‍ഹി ടീമിനു വേണ്ടി കളിച്ച വാര്‍ണര്‍ പിന്നീട് ഹൈദരാബാദ് ടീമിന്റെ അമരക്കാരനായി മാറി.

വിരാട് കോഹ്ലി

ഐ പി എല്ലിന്റെ ഒമ്പാതാമത് സീസണിനു മുമ്പുവരെ ഇന്ത്യന്‍ നായകന് ഒരൊറ്റ സെഞ്ച്വറി പോലും സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല.2016 ല്‍ ബാംഗ്ലൂര്‍ നായകന്‍ 4 സെഞ്ചറികളും 7 അര്‍ദ്ധ സെഞ്ച്വറികളുമായി ലീഗിലെ ടോപ് സ്‌കോററായി. ആ ഒറ്റ സീസണിലെ പ്രകടനം മാത്രം മതി കോഹ്‌ലിയിലെ പ്രതിഭയെ തിരിച്ചറിയാന്‍. ലീഗിലിതുവരെ താരം നേടിയത് 4418 റണ്‍സാണ്.

സുരേഷ് റെയ്‌ന

ഐ പി എല്ലിന്റെ മാസ്റ്റര്‍ എന്നാണ് സുരേഷ് റെയ്‌ന അറിയപ്പെടുന്നത്. ലീഗിലെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ താരവും മറ്റാരുമല്ല. ഈ ചെന്നൈ താരം തന്നെയാണ്. 4540 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം. കൂടാതെ 25 വിക്കററുകളും ലീഗില്‍ റെയ്‌ന സ്വന്തമാക്കിയിട്ടുണ്ട്.

രോഹിത്ത് ശര്‍മ

ഐ പി എല്‍ ഇലവണില്‍ ഇടം നേടിയ മറ്റൊരു താരമാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ. ലീഗിലെ ടോപ് സ്‌കോറര്‍മാരില്‍ ഒരാളാണ് ഹിറ്റ്മാന്‍. 4207 റണ്‍സാണ് സമ്പാദ്യം.

മഹേന്ദ്ര സിംഗ് ധോണി

ധോണിയില്ലാത്ത ഐ പി.എല്‍ ഇലവണ്‍ സങ്കല്‍പ്പിക്കാനാകുമോ?..ലീഗിലെ ഏറ്റവും മികച്ച നായകനേത് എന്ന ചോദിച്ചാല്‍ അതിനൊരു ഉത്തരമേ ഉള്ളു. അത് ചെന്നൈയ്ക്കു വേണ്ടി 2 തവണ കിരീടം നേടിക്കൊടുത്ത ധോണി തന്നെയാണ്. വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും അത്യുഗ്രന്‍ പ്രകടനം കാഴ്ച വയ്ക്കുന്ന ധോണി 3561 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 106 തവണ ക്യാച്ചിലൂടെയും സ്റ്റംപിങ്ങിലൂടെയും ധോണി ബാറ്റ്‌സാന്‍മാരെ പുറത്താക്കിയിട്ടുണ്ട്.

യൂസഫ് പത്താന്‍

ഐ പി എല്ലിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ച്വറി എന്ന റെക്കോഡ് പത്താന്റെ പേരിലാണ്.15 ബോളിലാണ് പത്താന്‍ 50 കണ്ടെത്തിയത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും കളിക്കുന്ന താരത്തിന് 2904 റണ്‍സും 42 വിക്കറ്റുകളും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഡ്വയ്ന്‍ ബ്രാവോ

മികച്ച ഒരു ഓള്‍ റൗണ്ടര്‍ താരമാണ് ചെന്നൈയുടെ സ്വന്തം ബ്രാവോ. ബാറ്റിംഗിലും ബോളിംഗിലും മാത്രമല്ല ഫീല്‍ഡിംഗിലും മികച്ച പ്രകടനമാണ് ബ്രാവോ. 122 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട് ബ്രാവോ

അമിത് മിശ്ര

മലിംഗ കഴിഞ്ഞാല്‍ ഏറ്റവുംമധികം വിക്കറ്റ് നേടിയ താരമാണ് അമിത് മിശ്ര. 126 മ്തസരങ്ങളില്‍ നിന്നായി 134 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട് ഈ ലെഗ് സ്പിന്നര്‍

ഭുവനേശ്വര്‍ കുമാര്‍

കഴിഞ്ഞ ഐ പി എലില്‍ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ താരമാണ് ഭുവി. 90 മത്സരങ്ങളില്‍ നിന്നായി ഇന്ത്യന്‍ ബോളര്‍ 111 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.

ലസിത് മലിംഗ

15 വിക്കറ്റുകളുമായി ലീഗില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയെന്ന ബഹുമതി ഈ ശ്രീലങ്കന്‍ ബോളര്‍ക്കാണ്. മുംബൈയ്ുടെ സ്വന്തം ബോളര്‍ 110 കളികളില്‍ നിന്നാണ് 154 വിക്കറ്റുകള്ാണ് സ്വന്തമാക്കിയത്.