ഇത്തവണ പൊടിപാറും: ഐപിഎല്‍ തിയതി പ്രഖ്യാപിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ ഏഴിന് മുംബൈയിലാണ് ഐപിഎല്‍ 11ാം എഡിഷന് തുടക്കം കുറിക്കുക. 27ന് മുംബൈയില്‍ വെച്ചു തന്നെയാണ് ഫൈനലും. ഐ പി എല്‍ കമ്മീഷണര്‍ രാജീവ് ശുക്ലയാണ് ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്.

ഈ മാസം 27, 28 തിയതികളോടെ ഏതൊക്കെ ടീമില്‍ ആരൊക്കെയെന്ന് ആരാധകര്‍ക്കു ബോധ്യപ്പെടും. അതേസമയം, ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെയും പഴയ ടീമുകള്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ഐ പി എല്ലിന്റെ ഉദ്ഘാടന ചടങ്ങ് ഏപ്രില്‍ ആറിനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഈ വര്‍ഷത്തെ മത്സരസമയത്തിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. വൈകീട്ട് നടക്കുന്ന മത്സരം 5.30നാക്കിയപ്പോള്‍ എട്ട് മണിക്ക് നടന്നിരുന്ന മത്സരം ഒരു മണിക്കൂര്‍ നേരത്തെയാക്കും.