ഐപിഎല്‍ താരലേലം ഇന്ന് ദുബായില്‍ നടക്കും. ദുബായിലെ കൊക്കക്കോള അരീനയില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ രണ്ടരയ്ക്കാണ് താരലേലം. ഇപ്പോഴിതാ 2016 ലെ ഐപിഎല്‍ വിജയത്തിന് പേരുകേട്ട സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മുന്‍ പരിശീലകന്‍ ടോം മൂഡി, ധീരമായ പ്രവചനങ്ങളിലൂടെ ഐപിഎല്‍ പ്രേമികളുടെ ആവേശം ഉണര്‍ത്തി.
ഓസ്ട്രേലിയന്‍ ബാറ്റിംഗ് മാസ്റ്റര്‍ സ്റ്റീവ് സ്മിത്തിനെ ഈ ലേലത്തില്‍ ആരം വാങ്ങില്ലെന്ന അതിശയിപ്പിക്കുന്ന അവകാശവാദം അദ്ദേഹം ഉന്നയിച്ചു. ഐപിഎല്‍ ലേലത്തിന്റെ നാടകീയതകള്‍ക്കായി ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ മൂഡീസ് ഞെട്ടിക്കുന്ന പ്രവചനം ആവേശം ഇരട്ടിപ്പിച്ചിരിക്കുകയാണ്.
സ്റ്റീവ് സ്മിത്ത് ഈ വര്‍ഷം ലേലത്തില്‍ വിറ്റുപോകുമെന്ന് ഞാന്‍ കരുതുന്നില്ല. രണ്ടാമതായി, നിലവില്‍ 18.50 കോടി രൂപയ്ക്ക് സാം കറന്റെ പേരിലുള്ള എക്കാലത്തെയും ലേല റെക്കോര്‍ഡ് മിച്ചല്‍ സ്റ്റാര്‍ക്ക് തകര്‍ക്കും. അവന്‍ അതിനപ്പുറത്തേക്ക് പോകുമെന്ന് ഞാന്‍ കരുതുന്നു- മൂഡി പറഞ്ഞു.
1166 കളിക്കാര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ്, ഡാരില്‍ മിച്ചല്‍, റാച്ചിന്‍ രവീന്ദ്ര എന്നിവര്‍ ലേലത്തില്‍ പങ്കെടുക്കും. ലേലത്തില്‍ രജിസ്റ്റര്‍ ചെയ്ത 1166 കളിക്കാരില്‍ 830 പേര്‍ ഇന്ത്യന്‍ താരങ്ങളും 336 പേര്‍ വിദേശ താരങ്ങളുമാണ്. 212 ക്യാപ്ഡ്, 909 അണ്‍ക്യാപ്പ്ഡ്, അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 45 താരങ്ങളുമാണ് പട്ടികയിലുള്ളത്.