ആ താരത്തെ എടുത്തില്ലെങ്കിൽ ഐപിഎൽ ടീമുകൾ മണ്ടന്മാർ, അവനെ എടുക്കുന്നവർക്ക് ലോട്ടറി; ഉപദേശവുമായി റോബിൻ ഉത്തപ്പ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലത്തിൽ ഒരു ടീമിൽ അംഗമാകാൻ കേശവ് മഹാരാജ് അർഹനാണെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ റോബിൻ ഉത്തപ്പ അഭിപ്രായപ്പെട്ടു. സമീപകാലത്ത് ടി 20 യിൽ ഏറ്റവും സ്ഥിരതയുള്ള സ്പിന്നർമാരിൽ ഒരാളാണ് ഇടങ്കയ്യൻ താരം, എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ വെറും രണ്ട് സീസൺ മാത്രമാണ് താരം കളിച്ചത്.

നിലവിൽ ലോക ടി20 ഐ ബൗളർമാരിൽ 20-ാം സ്ഥാനത്താണ് മഹാരാജ്, 2022ൽ 662 പോയിൻ്റ് എന്ന കരിയറിലെ ഉയർന്ന റേറ്റിംഗ് നേടിയിരുന്നു. ഫിംഗർ സ്പിന്നർ എന്ന നിലയിൽ താരം ലോകോത്തര ബാറ്റർമാർക്ക് ഭീഷണി ആയിട്ടുണ്ട്. ഒരു വലിയ ശക്തിയാണ്. എക്കണോമിയാണ് താരത്തെ വേറിട്ട് നിർത്തുന്ന ഘടകം.

ഇന്ത്യയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ മഹാരാജ് ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.

“കേശവ് മഹാരാജിന് ഐപിഎൽ ടീമിൽ അവസരം ലഭിച്ചില്ലെങ്കിൽ, ഐപിഎല്ലിൻ്റെ സ്കൗട്ടുകൾ പരാജയപ്പെട്ടു എന്നെ ഞാൻ പറയു” ഉത്തപ്പ പറഞ്ഞു.

വർഷങ്ങളായി ടി20 ഫ്രാഞ്ചൈസി സർക്യൂട്ടിൽ മഹാരാജ് വിശ്വസനീയമായ പേരായിരുന്നു, എന്നാൽ അദ്ദേഹം ഒരു വിദേശ ഓഫ് സ്പിന്നറാണെന്നത് ഐപിഎൽ ടീമുകളെ ലേലത്തിൽ അദ്ദേഹത്തെ മേടിക്കുന്നതിൽ നിന്ന് തടഞ്ഞു.

Latest Stories

IPL 2025: ആ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ഇത്തവണ 300 റൺ അടിക്കും, ബോളർമാർക്ക് അവന്മാർ ദുരന്തദിനം സമ്മാനിക്കും: ഹനുമ വിഹാരി

മാർച്ച് 24,25 തീയതികളിൽ പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

'കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്'; മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

കാശ് നല്‍കണം, ചിരഞ്ജീവിയെ കാണാം; യുകെയില്‍ പണം പിരിച്ച് ഫാന്‍സ് മീറ്റ്, വിമര്‍ശിച്ച് താരം

ആശ വര്‍ക്കര്‍മാരുടെ സമരം; പിന്നില്‍ തീവ്രവാദ ശക്തികളെന്ന് ഇപി ജയരാജന്‍

താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ; എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് എംഡിഎംഎയുമായി പിടിയിൽ

ഇക്കാര്യം ഉറപ്പാക്കിയോ? ഇല്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ യുപിഐ സേവനങ്ങള്‍ റദ്ദാകും

കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; പീഡനം അമ്മ അറിഞ്ഞിരുന്നുവെന്ന് പൊലീസ്, അമ്മക്കെതിരെ കേസെടുക്കും

കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇത് ഉചിതമായ സമയം; തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാം; സര്‍ക്കാര്‍ സഹായിക്കുമെന്ന് മന്ത്രി പി രാജീവ്

മറ്റൊന്നും വെച്ച് പറയാനില്ല അല്ലെ, രോഹിത്തിനെ കളിയാക്കി പിഎസ്എൽ ടീം മുൾട്ടാൻ സുൽത്താൻ; വിമർശനം ശക്തം