വീണ്ടും അമ്പരപ്പിച്ച് 'പത്താന്‍ ബ്രദേഴ്‌സ്', സഹായ പ്രവാഹം

ബറോഡ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ താരങ്ങളും കഴിവിന് അനുസരിച്ച് സഹായം പ്രഖ്യാപിക്കുന്ന തിരിക്കിലാണല്ല ഇതിനിടെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായഹസ്തവുമായി വീണ്ടും പത്താന്‍ സഹോദരന്‍മാര്‍ രംഗത്തെത്തി.

രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിന് ഇര്‍ഫാന്‍ പത്താനും യൂസഫ് പത്താനും ചേര്‍ന്ന് നൂറു ടണ്‍ അരിയും 700 കിലോ ഉരുളക്കിഴങ്ങും വിതരണം ചെയ്യും. ബറോഡയിലെ പാവപ്പെട്ട ജനങ്ങള്‍ക്കായാണ് ഇരുവരും അരിയും ഉരുളക്കിഴങ്ങും വിതരണം ചെയ്യുന്നത്. ഏതാനും ദിവസം മുന്‍പ് ബറോഡ പൊലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ഇരുവരും നഗരത്തില്‍ 4000 മാസ്‌കുകളും വിതരണം ചെയ്തിരുന്നു.

നേരത്തെ, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ബംഗാളില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെ ഒട്ടേറെ കായിക താരങ്ങളാണ് പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കും വിവിധ തുകകള്‍ സംഭാവന ചെയ്തത്.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, അജിന്‍ക്യ രഹാനെ, ഇഷാന്ത് ശര്‍മ, യുവരാജ് സിംഗ് തുടങ്ങിയവരാണ് സംഭാവന പ്രഖ്യാപിച്ച പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍. മിതാലി രാജ് ഉള്‍പ്പെടെയുള്ള വനിതാ താരങ്ങളും സഹായവുമായി രംഗത്തുണ്ട്

Latest Stories

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു; പശുവിനെ അഴിക്കാൻ പോയപ്പോൾ ആക്രമണം

ദിലീപ് ശങ്കറിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി, വിശദമായ പരിശോധന നടത്തി ഫോറൻസിക് സംഘം

അവസാന വിക്കറ്റുകള്‍ നേടാന്‍ ഇന്ത്യ പരമാവധി ശ്രമിക്കുമ്പോഴും ഒരു കാര്യം അവര്‍ നിരന്തരമായി ചെയ്തുകൊണ്ടിരുന്നു!

സിപിഎം പരാതിയിൽ നടപടി; ബിജെപി നേതാവ് മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കലാഭവൻ മണി മരിച്ചത് മദ്യപാനം കൊണ്ടല്ല; ഞങ്ങൾ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെങ്കിലും തമ്മിൽ ഭയങ്കര ഇഷ്ട‌മായിരുന്നു: കിരൺ രാജ്

BGT 2024-25: 'ഞാനായിരുന്നു ഇന്ത്യന്‍ സെലക്ടറെങ്കില്‍ ഇതവന്റെ അവസാന ടെസ്റ്റാകുമായിരുന്നു'; ഇന്ത്യന്‍ താരത്തെക്കുറിച്ച് മാര്‍ക്ക് വോ

ആലത്തൂരില്‍ യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വിരമിക്കൽ ആലോചനയിൽ നിന്ന് ഇന്ത്യൻ ചെസ്സ് രാജ്ഞിയിലേക്ക്; കൊനേരു ഹംപിയുടെ ഇതിഹാസ യാത്ര

മോശം പ്രകടനം; 'ബേബി ജോൺ' സിനിമക്ക് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ പ്രദർശിപ്പിച്ച് തിയേറ്ററുകൾ

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം