ഇന്ത്യയെ കളിയാക്കിയ പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് ചുട്ടമറുപടി നൽകി ഇർഫാൻ പത്താൻ, സംഭവം ഇങ്ങനെ

ടീം ഇന്ത്യയെക്കുറിച്ചുള്ള പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ കളിയാക്കൽ ഇന്ത്യൻ ആരാധകർക്ക് അത്ര പിടിച്ചില്ല. കഴിഞ്ഞ വ്യാഴാഴ്ച അഡ്‌ലെയ്ഡിൽ നടന്ന ടി20 ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനോട് ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെ ഷെഹ്ബാസ് ഷെരീഫ് ഇന്ത്യൻ ടീമിനെതിരെ ക്രൂരമായ വിമർശനം നടത്തിയിരുന്നു.

തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ട്വീറ്റിന് പോസ്റ്റ് ഉടൻ വൈറലായി. ശനിയാഴ്ച, മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാൻ ലോകകപ്പ് ഫൈനലിന്റെ തലേന്ന്, ഇന്ത്യൻ ഇതിഹാസം ഇർഫാൻ പത്താൻ ട്വീറ്റിന് ഉചിതമായ മറുപടി നൽകി.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനലിന്റെ സ്‌കോർകാർഡ് ഇങ്ങനെയാണ്: ഇന്ത്യ 168 / 6 ഇംഗ്ലണ്ട് 169/ 0 , അതായത് കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം വിക്കറ്റുകൾ ഒന്നും നഷ്ടപ്പെടുത്താതെ മറികടന്നിരുന്നു.

ഇതിനാൽ തന്നെ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ട്വീറ്റ് ഇങ്ങനെ- അപ്പോൾ ഞായറാഴ്ച 169 / 0 vs 152/ 0, രണ്ട് ടീമുകളും ഇന്ത്യയെയാണ് തോൽപ്പിച്ചതെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ തന്നെ കളിയാക്കി ഇട്ട ഈ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു.

ട്വീറ്റ് ഇഷ്ടപെടാതിരുന്ന പത്താൻ നൽകിയ മറുപടി ഇങ്ങനെയാണ് “ഇതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം. ഞങ്ങൾ സ്വയം സന്തുഷ്ടരാണ്, മറ്റുള്ളവർ വിഷമിക്കുമ്പോൾ നിങ്ങൾ സന്തോഷം തേടുന്നു. അതുകൊണ്ടാണ് നിങ്ങൾ രാജ്യത്തിന്റെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തത്.”

എന്തായാലും അടിയും തിരിച്ചടിയുമായി ട്വിറ്ററിൽ പോര് ഇപ്പോഴും മുറുകുകയാണ്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു