ഇവര്‍ക്കെതിരെ കളിയ്ക്കാന്‍ ഞാന്‍ ഭയന്നിരുന്നു; ഇര്‍ഫാന്റെ വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ആരാധകരുളള പേസ് ബൗളരറായിരുന്നു ഇര്‍ഫാന്‍ പത്താന്‍. ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ക്രിക്കറ്റ് താരം. എന്നാല്‍ പരിക്കും ഇടക്കാലത്ത് നഷ്ടപ്പെട്ട ഫോമും ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിന് ഇര്‍ഫാന് മുന്നില്‍ വിഘാതമായി. ഇന്ത്യയ്ക്കായി 150ല്‍ അധികം മത്സരങ്ങളും മുന്നൂറിലധികം വിക്കറ്റും വീഴ്ത്തിയിട്ടുളള താരമാണ് ഇര്‍ഫാന്‍

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമിലെ തന്റെ ഇര്‍ഫാന്‍ പത്താന്‍ തന്റെ ഇഷ്ട ബാറ്റ്സ്മാന്‍മാരെ വെളിപ്പെടുത്തിയിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറും വി.വി.എസ്.ലക്ഷ്മണുമാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ എന്നും അവരുടെ ഒപ്പം കളിക്കാനയത് ഭാഗ്യമാണ് എന്നും ഇര്‍ഫാന്‍ പറയുന്നു.

നെറ്റ്സില്‍ പരിശീലിയ്ക്കുമ്പോള്‍ സച്ചിനും ലക്ഷ്മണിനും എതിരെ ബോള്‍ ചെയ്യാറുണ്ടെന്നും ഇവരാണ് ഇന്ത്യന്‍ ടീമിലെ താന്‍ നേരിട്ട ഏറ്റവും മികച്ച ബാറ്റ്സമാന്‍ എന്നും ഇര്‍ഫാന്‍ പറഞ്ഞു. പുറത്തുളള കളിക്കാരില്‍ ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റ്സ്മാന്‍മാര്‍ ആദം ഗില്‍ക്ക്രിസ്റ്റും ഇന്‍സമാം ഉള്‍ ഹഖും ആണെന്ന് ഇര്‍ഫാന്‍ വെളിപ്പെടുത്തി. ഇവര്‍ക്കെതിരെ ബോള്‍ ചെയ്യുക എന്നത് ഏറെ വിഷമകരമായ ജോലിയായിരുന്നുവെന്നും പത്താന്‍ പറഞ്ഞു.

പ്രത്യേകിച്ച് ഗില്‍ക്രിസ്റ്റിനെതിരെ.ഷോട്ട് ബോളെറിഞ്ഞാല്‍ അടിച്ചകറ്റും അല്ലാത്ത ബോളെറിഞ്ഞാലും പന്ത് ബൗണ്ടറി കടത്തും. ഇന്‍സിയും അതുപോലെതന്നെ ഏറെ അപകടകാരിയായ ബാറ്റ്സമാന്‍ ആണ്. ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇര്‍ഫാന്‍ സംസാരിയ്ക്കുകയായിരുന്നു.

പാക്കിസ്ഥാനെതിരെ നേടിയ ഹാട്രിക്ക് ,2007 ടി20 ഫൈനലില്‍ മാച്ച് വിന്നിങ്ങ് സ്പെല്‍ ഇവയിലൊരെണ്ണം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഏത് തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് അത് ഏറെ വിഷമകരമായ ചോദ്യമാണ് എന്നാണ് ഇര്‍ഫാന്‍ പറഞ്ഞത്. ഹാട്രിക്ക് നേടിയത് ഏറെ രസകരമായ അനുഭവമായിരുന്നു. പിന്നെ നമ്മുടെ മികച്ച പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിക്കുക എന്നത് അവിസ്മരണീയമായ കാര്യമാണ്.അതുകൊണ്ടുതന്നെ ടി20 ഫൈനലിലെ പ്രകടനം എനിയ്ക്ക് ഏറെ സംതൃപ്തി തരുന്നതാണ്. പത്താന്‍ പറഞ്ഞു.

Read more

ഏറെ നാളുകളായി ഇന്ത്യന്‍ ടീമിനു പുറത്താണ് ഇര്‍ഫാന്‍.രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബറോഡയുടെ നായകനായി 2 കളി കളിച്ചുവെങ്കിലും ഏറെ വിവാദങ്ങള്‍ക്കൊടുവ ില്‍ നായക സ്ഥാനത്തു നിന്നും ടീമില്‍ നിന്നു തന്നെയും ഇര്‍ഫാന് പുറത്ത് പോകേണ്ടി വന്നു.