ഹാര്‍ദ്ദിക്കിനെ നായകനാക്കിയാല്‍ ഇന്ത്യ വലിയ കുഴപ്പത്തിലാകും; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

ഹാര്‍ദിക്ക് പാണ്ഡ്യയെ ടി20 ക്യാപ്റ്റന്‍സി ഏല്‍പ്പിക്കരുതെന്ന ആവശ്യവുമായി ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍പാന്‍ പത്താന്‍. ഹാര്‍ദ്ദിക്കിനെ നായകനാക്കിയാല്‍ ഇന്ത്യക്കു ഭാവിയില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇര്‍ഫാന്‍ മുന്നറിയിപ്പ് നല്‍കി.

ഹാര്‍ദിക് പാണ്ഡ്യയെ പുതിയ ടി20 നായകനായി നിയമിച്ചാല്‍ ഇന്ത്യ വലിയ കുഴപ്പത്തിലാവും. ഹാര്‍ദിക് പരിക്കുകള്‍ വേട്ടയാടാറുള്ള കളിക്കാരനാണ്. ലോകകപ്പിനു മുമ്പ് അദ്ദേഹത്തിനു പരിക്കേറ്റാല്‍ അതു ഇന്ത്യക്കു വലിയ ആഘാതമായമായി മാറും

നിങ്ങള്‍ ക്യാപ്റ്റനെ മാറ്റിയാല്‍ അതു കൊണ്ടു ഫലവും മാറുമെന്നു ഞാന്‍ പറയില്ല. പുതിയൊരു നായകന്‍ വന്നതു കൊണ്ടു മാത്രം ഇന്ത്യയുടെ ഫലത്തില്‍ മാറ്റം വരില്ല. ഹാര്‍ദിക് പാണ്ഡ്യയെ എടുത്താല്‍ അദ്ദേഹമൊരു ഫാസ്റ്റ് ബോളിംഗ്ഓള്‍റൗണ്ടറാണെന്ന കാര്യം നമ്മളെല്ലാം മനസ്സിലാക്കണം,

ഹാര്‍ദിക്കിന് പരിക്ക് പ്രശ്നങ്ങളുമുണ്ടാവാറുണ്ട്. ഒരു ലോകകപ്പിനു മുമ്പ് നിങ്ങളുടെ ക്യാപ്റ്റനു പരിക്കേല്‍ക്കുകയാണെങ്കില്‍ എന്തു ചെയ്യും? നായകസ്ഥാേേനത്താക്കു മറ്റൊരാള്‍ തയ്യാറായി നില്‍ക്കുന്നില്ലെങ്കില്‍ ടീം വലിയ പ്രതിസന്ധിയിലാവുമെന്നും ഇര്‍ഫാന്‍ പഠാന്‍ വിലയിരുത്തി.

ഇന്ത്യ ഒരാളെയല്ല, രണ്ടു പേരെ ക്യാപ്റ്റനാക്കി തയ്യാറാക്കി നിര്‍ത്തണമെന്നും ഇര്‍ഫാന്‍ പറയുന്നു. ഒരു ഓപ്പണര്‍ക്കു പരിക്കേറ്റാല്‍ പകരം കളിപ്പിക്കാവുന്ന ഓപ്പണര്‍മാരെ കണ്ടുവയ്ക്കുന്നതുപോലെ ഒരു ഗ്രൂപ്പ് ലീഡര്‍മാരെയും ഇന്ത്യ സജ്ജരാക്കി നിര്‍ത്തണമെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!