ധോണി ക്യാപ്റ്റന്‍ കൂളാണെന്ന് ആരു പറഞ്ഞു?; ആഞ്ഞടിച്ച് സുരേഷ് റെയ്‌ന

ക്യാപ്റ്റന്‍ കൂളാണെന്നാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണിയെ പുകഴ്ത്തലുകള്‍. കളിക്കകത്തും പുറത്തുമുള്ള ധോണിയുടെ പെരുമാറ്റത്തെ അടിസ്ഥാനമാക്കിയാണ് ധോണിക്ക് ഈ വിശേഷണം നല്‍കിയിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങള്‍ കൂളായി നേരിടുന്നതില്‍ ധോണിക്കുള്ള മിടുക്ക് എടുത്ത് പറയുന്നില്‍ കമേന്റര്‍മാരും കുറയ്ക്കാറില്ല. ധോണിയുടെ ഈ പെരുമാറ്റം കൊണ്ടുതന്നെയാണ് ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്കും താരത്തിനോടുള്ള ബഹുമാനം.

എന്നാല്‍, നമ്മള്‍ കാണുന്ന ധോണിയല്ല യഥാര്‍ത്ഥ ധോണിയെന്ന്ു തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് റെയ്‌ന. ഏത് സമയവും ഒരേരീതിയിലാണ് ധോണി പെരുമാറുക. ചില സമയത്ത് അദ്ദേഹം ടീമംഗങ്ങളോട് ക്ഷോഭിക്കാറുണ്ട്. പാക്കിസ്ഥാനുമായുള്ള മത്സരത്തില്‍ എതിര്‍താരത്തിനെ പ്രകോപിപ്പിക്കാന്‍ ധോണി ആവശ്യപ്പെട്ടതായും റെയ്‌ന ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയും ധോണിക്ക് കീഴില്‍ കളിച്ച റെയ്‌ന ധോണിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്താനും മറന്നില്ല. എല്ലാ മത്സരത്തിനും മൂന്ന് പ്ലാനുകളുമായാണ് ധോണി കളത്തിലിറങ്ങാളുള്ളതെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.