ബോർഡർ ഗവാസ്‌ക്കർ ട്രോഫിയുടെ നാലാം ടെസ്റ്റ് മത്സരം പുരോഗമിക്കുമ്പോൾ ഇന്ത്യ ബേധപെട്ട നിലയിലാണ് ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളുടെ ഫലം നിരീക്ഷിക്കുമ്പോൾ ഒരു വിജയവും ഒരു തോൽവിയും ഒരു സമനിലയും വഴങ്ങിയാണ് ഇരു ടീമുകളും നാലാം മത്സരത്തിൽ അണിനിരന്നിട്ടുള്ളത്. ഓസ്‌ട്രേലിയക്ക് നേരിയ മുൻതൂക്കം നൽകപ്പെടുന്ന മത്സരങ്ങളിൽ ഇന്ത്യയുടെ മിഡിൽ ഓർഡർ ബാറ്റിങ് ആശ്വാസം പകരുന്നുണ്ട്. വിരാട് കോഹ്‌ലി രോഹിത് ശർമ്മ എന്നിവരുടെ ദയനീയ പ്രകടനം യശ്വസി ജയ്‌സ്വാളിനെ പോലുള്ള യുവതാരങ്ങളിലേക്ക് കൂടുതൽ സമ്മർദ്ദം കൊടുക്കാൻ കാരണമാവുന്നുണ്ട്.
എന്നാൽ ഇപ്പോൾ ചർച്ച മറ്റൊരു കാര്യമാണ്. ഇന്ത്യയുടെ കോച്ച് ഗൗതം ഗംഭീർ ഇന്ത്യ വിജയിക്കുമ്പോൾ മാത്രമാണ് മാധ്യമങ്ങളെ കാണുന്നത് എന്ന വിമർശനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ജയിച്ചാൽ ക്രെഡിറ്റ് എടുക്കാൻ മുന്നിൽ തോറ്റാൽ പൊടി പോലും കാണില്ല എന്ന കാര്യത്തെ മുൻനിർത്തിയാണ് വിമർശനങ്ങൾ അധികവും സംസാരിക്കുന്നത്. ഓരോ മത്സര ശേഷവും ഓരോ താരങ്ങളെയാണ് ഗംഭീർ മാധ്യമങ്ങൾക്ക് മുന്നിലേക്ക് വിട്ട് കൊണ്ടിരിക്കുന്നത്. അവസാനമായി വാഷിംഗ്‌ടൺ സുന്ദറിനെ വരെ പ്രസ് മീറ്റിന് വിട്ടതാണ് വിമർശനം അധികമാവാൻ കാരണം.
Washington Sundar in the press conference after this shit show. This team is reaching a new low every day. Gambhir mc bahar nikal pic.twitter.com/1pEzFyyw3v
— Div🦁 (@div_yumm) December 27, 2024
ഇന്ത്യൻ കളിക്കാരുടെ അടുത്ത് നിന്ന് പ്രതീക്ഷിച്ച പ്രകടനം ലഭിക്കാതിരിക്കുമ്പോൾ സ്വാഭാവികമായും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആളുകളാണ് ടീം ക്യാപ്റ്റനും കോച്ചും. എന്നാൽ രണ്ട് പേരും അത്ര നല്ല രീതിയിലല്ല ആരാധകരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുന്നത്. നിലവിൽ ഇന്ത്യ താരതമ്യേന നല്ല രീതിയിൽ കളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുമ്പോഴും ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലും രോഹിത് ശർമ്മ അതിദയനീയമാണ്. ഈ സീരീസിലെ നാല് മത്സരങ്ങളിൽ നിന്ന് ഒറ്റ മത്സരത്തിൽ മാത്രമാണ് രോഹിത് സ്കോർ ബോർഡിൽ രണ്ടക്കം കാണിച്ചത്.
ഇന്നത്തെ പ്രഭാത സെഷനുശേഷം, നിതീഷ് കുമാർ റെഡ്ഡിയും വാഷിംഗ്ടൺ സുന്ദറും ഇന്ത്യയ്‌ക്കായി നല്ല രീതിയിൽ ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. മോശം കാലാവസ്ഥ കാരണം നിലവിൽ കളി നിർത്തിവെച്ചിരിക്കുകയാണ്. ആതിഥേയർ ഇപ്പോഴും 148 റൺസിന് പിന്നിലാണ്. ഇന്ത്യക്ക് വേണ്ടി നിതീഷ് കുമാർ റെഡ്‌ഡി 119 പന്തിൽ 85 റൺസും വാഷിങ്ടൺ സുന്ദർ 115 പന്തിൽ 40 റൺസും നേടി ക്രീസിൽ തുടരുന്നു.