ഗൗതം ഗംഭീറിന് മാധ്യമങ്ങളെ പേടിയോ? ജയിച്ചാൽ ക്രെഡിറ്റ് എടുക്കാൻ മുന്നിൽ തോറ്റാൽ പൊടി പോലും കാണില്ല; ഇന്ത്യൻ കോച്ചിനെതിരെ ആരാധകരുടെ വിമർശനം

ബോർഡർ ഗവാസ്‌ക്കർ ട്രോഫിയുടെ നാലാം ടെസ്റ്റ് മത്സരം പുരോഗമിക്കുമ്പോൾ ഇന്ത്യ ബേധപെട്ട നിലയിലാണ് ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളുടെ ഫലം നിരീക്ഷിക്കുമ്പോൾ ഒരു വിജയവും ഒരു തോൽവിയും ഒരു സമനിലയും വഴങ്ങിയാണ് ഇരു ടീമുകളും നാലാം മത്സരത്തിൽ അണിനിരന്നിട്ടുള്ളത്. ഓസ്‌ട്രേലിയക്ക് നേരിയ മുൻ‌തൂക്കം നൽകപ്പെടുന്ന മത്സരങ്ങളിൽ ഇന്ത്യയുടെ മിഡിൽ ഓർഡർ ബാറ്റിങ് ആശ്വാസം പകരുന്നുണ്ട്. വിരാട് കോഹ്‌ലി രോഹിത് ശർമ്മ എന്നിവരുടെ ദയനീയ പ്രകടനം യശ്വസി ജയ്‌സ്വാളിനെ പോലുള്ള യുവതാരങ്ങളിലേക്ക് കൂടുതൽ സമ്മർദ്ദം കൊടുക്കാൻ കാരണമാവുന്നുണ്ട്.

എന്നാൽ ഇപ്പോൾ ചർച്ച മറ്റൊരു കാര്യമാണ്. ഇന്ത്യയുടെ കോച്ച് ഗൗതം ഗംഭീർ ഇന്ത്യ വിജയിക്കുമ്പോൾ മാത്രമാണ് മാധ്യമങ്ങളെ കാണുന്നത് എന്ന വിമർശനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ജയിച്ചാൽ ക്രെഡിറ്റ് എടുക്കാൻ മുന്നിൽ തോറ്റാൽ പൊടി പോലും കാണില്ല എന്ന കാര്യത്തെ മുൻനിർത്തിയാണ് വിമർശനങ്ങൾ അധികവും സംസാരിക്കുന്നത്. ഓരോ മത്സര ശേഷവും ഓരോ താരങ്ങളെയാണ് ഗംഭീർ മാധ്യമങ്ങൾക്ക് മുന്നിലേക്ക് വിട്ട് കൊണ്ടിരിക്കുന്നത്. അവസാനമായി വാഷിംഗ്‌ടൺ സുന്ദറിനെ വരെ പ്രസ് മീറ്റിന് വിട്ടതാണ് വിമർശനം അധികമാവാൻ കാരണം.

ഇന്ത്യൻ കളിക്കാരുടെ അടുത്ത് നിന്ന് പ്രതീക്ഷിച്ച പ്രകടനം ലഭിക്കാതിരിക്കുമ്പോൾ സ്വാഭാവികമായും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആളുകളാണ് ടീം ക്യാപ്റ്റനും കോച്ചും. എന്നാൽ രണ്ട് പേരും അത്ര നല്ല രീതിയിലല്ല ആരാധകരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുന്നത്. നിലവിൽ ഇന്ത്യ താരതമ്യേന നല്ല രീതിയിൽ കളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുമ്പോഴും ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലും രോഹിത് ശർമ്മ അതിദയനീയമാണ്. ഈ സീരീസിലെ നാല് മത്സരങ്ങളിൽ നിന്ന് ഒറ്റ മത്സരത്തിൽ മാത്രമാണ് രോഹിത് സ്കോർ ബോർഡിൽ രണ്ടക്കം കാണിച്ചത്.

ഇന്നത്തെ പ്രഭാത സെഷനുശേഷം, നിതീഷ് കുമാർ റെഡ്ഡിയും വാഷിംഗ്ടൺ സുന്ദറും ഇന്ത്യയ്‌ക്കായി നല്ല രീതിയിൽ ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. മോശം കാലാവസ്ഥ കാരണം നിലവിൽ കളി നിർത്തിവെച്ചിരിക്കുകയാണ്. ആതിഥേയർ ഇപ്പോഴും 148 റൺസിന് പിന്നിലാണ്. ഇന്ത്യക്ക് വേണ്ടി നിതീഷ് കുമാർ റെഡ്‌ഡി 119 പന്തിൽ 85 റൺസും വാഷിങ്ടൺ സുന്ദർ 115 പന്തിൽ 40 റൺസും നേടി ക്രീസിൽ തുടരുന്നു.

Latest Stories

ഇന്ത്യന്‍ ടീമില്‍ വിശ്വസിക്കാവുന്ന ഒരു കളിക്കാരന്‍, ഇന്നത്തെ ക്രിക്കറ്റ് ലോകത്ത് താരതമ്യം ചെയ്യാന്‍ മറ്റൊരു താരമില്ലാത്ത താരം!

കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്ക്

നസീബിന്റെ ചുമലിലേറി 'കശ്മീരും കടന്ന്' കേരളം; സന്തോഷ് ട്രോഫി സെമി ഫൈനലിൽ ഇന്ന് മണിപ്പൂരിനെ നേരിടും

'സാമാന്യ മര്യാദ പോലും കാട്ടിയില്ല'; ഗവർണറെ യാത്രയാക്കാൻ സർക്കാർ പ്രതിനിധി ചെല്ലാതിരുന്നത് ലജ്ജാകരമെന്ന് വി മുരളീധരൻ

2024-ല്‍ മാരുതി കാറുകളെ വരെ മുട്ടുകുത്തിച്ച ആ ടാറ്റ കാർ!

ടി20 ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍: നോമിനികളെ വെളിപ്പെടുത്തി ഐസിസി, ആരാധകര്‍ക്ക് നിരാശ

‘ജാവദേക്കറെ കണ്ടതല്ല പ്രശ്‌നം, ദല്ലാള്‍ നന്ദകുമാറുമായി എന്ത് ബന്ധം?’; സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഇ പിക്ക് വിമര്‍ശനം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 35 ലക്ഷം രൂപയുടെ വ്യാജ വായ്പ പരാതിയിൽ മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു; പശുവിനെ അഴിക്കാൻ പോയപ്പോൾ ആക്രമണം

ദിലീപ് ശങ്കറിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി, വിശദമായ പരിശോധന നടത്തി ഫോറൻസിക് സംഘം