വിവാദ കോച്ച് ഗ്രെഗ് ചാപ്പലിനേപ്പോലെയാണോ ഗൗതം ഗംഭീറും?; വൈറലായി ഉത്തപ്പയുടെ മറുപടി

ഇന്ത്യന്‍ ടീമിലെ നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ മുന്‍ വിവാദകോച്ചും ഓസ്ട്രേലിയക്കാരുമായ ഗ്രെഗ് ചാപ്പലുമായി പലരും താരതമ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ഈ താരതമ്യത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ഈ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം റോബിന്‍ ഉത്തപ്പ.

ഗംഭീറിന്റെ ശൈലിക്ക് ഗ്രെഗ് ചാപ്പലുമായി സാമ്യമുണ്ടെന്ന വാക്കുകളോടു ഞാന്‍ യോജിക്കുന്നില്ല. ഗൗട്ടിയെപ്പോലെ (ഗൗതം ഗംഭീര്‍) സത്യസന്ധനായിട്ടുള്ള മറ്റൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം എല്ലാം വളരെ സ്ട്രെയിറ്റായി ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ്.

ഗംഭീര്‍ പറയുന്നത് ചിലപ്പോള്‍ നിങ്ങള്‍ക്കു ഇഷ്ടപ്പെടില്ലായിരിക്കാം. പക്ഷെ അദ്ദേഹം അക്കാര്യം നിങ്ങളുടെ മുഖത്തു നോക്കിത്തന്നെ പറയും. ഈ തരത്തില്‍ കാര്യങ്ങള്‍ വെട്ടിത്തുറന്ന പറയുന്നവരെ എനിക്കിഷ്ടമാണ്. ഇതു പോലെയുള്ള ആളുകള്‍ക്കു നല്ല ജീവിതമുണ്ടാവുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

എന്താണോ അവര്‍ക്കു തോന്നുന്നത് അവര്‍ അതു തുറന്നു പറയുക തന്നെ ചെയ്യും. ഇതു തന്നെയാണ് വേണ്ടത്. മറ്റുള്ളവരുടെ പിറകില്‍ നിന്ന് വ്യത്യസ്തനായ ഒരാളായി മാറുന്നതിനേക്കാള്‍ നല്ലതും ഇതാണ്. എന്നോടു സത്യസന്ധനായിരിക്കുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഗൗട്ടി ഭായിയും വളരെയധികം സത്യസന്ധനായിട്ടുള്ള ആളാണ്- ഉത്തപ്പ വ്യക്തമാക്കി.

Latest Stories

'അപൂര്‍വ്വരാഗം' സെറ്റില്‍ ലൈംഗികാതിക്രമം; കടന്നുപടിച്ചെന്ന് പരാതി, വെളിപ്പെടുത്തലുകളുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്ററായ യുവതി

കേരളത്തിലെ റോഡ് വികസനത്തിന് പണം തടസമല്ല; മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടന്‍ 20,000 കോടി അനുവദിക്കുമെന്ന് നിതിന്‍ ഗഡ്കരി

'സച്ചിന്‍ ടെണ്ടുല്‍ക്കറെ ആ ഇംഗ്ലണ്ട് താരം മറികടന്നിരിക്കുന്നു'; വലിയ അവകാശവാദവുമായി ഗ്രെഗ് ചാപ്പല്‍

ആശുപത്രി കിടക്കയില്‍ നിന്നും റെക്കോര്‍ഡിംഗിന് പോകാന്‍ ആഗ്രഹിച്ചു; സ്വപ്‌നങ്ങള്‍ ബാക്കിയായി, പ്രിയ ഗാനയകന് യാത്രാമൊഴി

അമ്മു സജീവിന്റെ മരണം; ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തു, അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് പിതാവ്

100 കോടി തള്ള് ഏറ്റില്ല, തെലുങ്ക് ഇന്‍ഡസ്ട്രിക്ക് തന്നെ നാണക്കേട്; 'ഗെയിം ചേഞ്ചര്‍' കളക്ഷന്‍ കണക്ക് വിവാദത്തില്‍

യുജിസി നിയമഭേദഗതിയെ എതിർത്ത് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

പിസി ജോര്‍ജിനെ മതമൗലികവാദികള്‍ വേട്ടയാടുന്നു; മാപ്പ് പറഞ്ഞിട്ടും കേസെടുത്തത് അന്യായം; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ബിജെപി

അര്‍ദ്ധരാത്രി ആഭിചാരം പതിവ്, ഗോപന്‍ കിടപ്പുരോഗി; വയോധികന്റെ സമാധി വിവാദത്തില്‍ ദുരൂഹതകളേറുന്നു

ഇതൊക്കെ ആണ് മാറ്റം! ബൈക്കുകളുടെ എഞ്ചിൻ മാറ്റിവെച്ച് സുസുക്കി..