ഇന്ത്യയെ നയിക്കാന്‍ ഹാര്‍ദ്ദിക് യോഗ്യനോ?; ഒരു പ്രശ്‌നമുണ്ടെന്ന് നെഹ്‌റ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിമിത ഓവര്‍ നായകനായി മാനേജ്‌മെന്റ് പരിഗണിക്കുന്ന താരമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. ഇപ്പോഴിതാ ഹാര്‍ദിക്കിനെ നായകനാക്കിയാല്‍ ഇന്ത്യയ്ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരവും ഗുജറാത്ത് ടൈറ്റന്‍സ് മുഖ്യ പരിശീലകനുമായ ആശിഷ് നെഹ്റ.

രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവരെപ്പോലെയുള്ള താരങ്ങള്‍ക്ക് ഫിറ്റ്നസുണ്ടെങ്കില്‍ അവരുടെ ഫോമിനെക്കുറിച്ച് അധികം ചര്‍ച്ച ചെയ്യേണ്ട. ഇരുവരും തീര്‍ച്ചയായും ടി20 ലോകകപ്പ് കളിക്കാനുണ്ടാവും. ക്യാപ്റ്റന്‍സിയിലെ മാറ്റത്തെക്കുറിച്ച് എനിക്ക് അറിയില്ല. കാരണം അതിന് ഇനിയും സമയമുണ്ട്. അത് സെലക്ടര്‍മാരുടെ തീരുമാനമാണ്.

ഹാര്‍ദിക് നിലവില്‍ പരിക്കിന്റെ പിടിയിലാണ്. ഐപിഎല്ലിലൂടെ കളിച്ച് ഹാര്‍ദിക് തിരിച്ചുവരാനാണ് പദ്ധതിയിടുന്നതെങ്കില്‍ അത് സെലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാന്‍ പ്രയാസമാവും. അവനെ നായകനാക്കുന്നത് ബുദ്ധിമുട്ടാവും- നെഹ്റ പറഞ്ഞു.

Read more

നിലവില്‍ പരിക്കിന്റെ പിടിയിലുള്ള താരം അടുത്ത ഐപിഎല്ലിന് മുന്നോടിയായി തിരിച്ചുവരാനൊരുങ്ങുകയാണ്. പുതിയ സീസണിന് മുന്നോടിയായി ഹാര്‍ദ്ദിക് ഗുജറാത്ത് വിട്ട് മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറിയിരുന്നു.