ഇത് ഇവന് വട്ടായതാണോ അതോ അമ്പയർക്ക്...,രോഹിത്തിനെയും കൂട്ടരെയും ഞെട്ടിച്ച ശ്രീലങ്കൻ താരത്തിന്റെ പ്രവർത്തി; വീഡിയോ കാണാം

ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന സീരീസിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഇന്ത്യ ശ്രീലങ്കയോട് സമനില നേടേണ്ടി വന്നിരുന്നു. മികച്ച ബോളിങ് കാഴ്ച വെച്ച ഇന്ത്യയ്ക്ക് ബാറ്റിങ്ങിൽ ഗംഭീര പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. വിക്കറ്റുകൾ പെട്ടന്ന് പോയതാണ് ഇന്ത്യയ്ക്ക് തോൽവി ഏറ്റുവാങ്ങാൻ കാരണമായത്. ശിവം ദുബൈ സമനിലയിൽ കളി എത്തിച്ചെങ്കിലും അവസാന വിക്കറ്റിൽ വന്ന അർശ്ദീപ് സിങ് മോശമായ ഷോട്ട് കളിക്കുകയും തുടർന്ന് അദ്ദേഹം പുറത്തായയുടെ മത്സരം സമനിലയിൽ അവസാനിച്ചു. പുതിയ പരിശീലകനായ ഗൗതം ഗംഭീറിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം ആയിരുന്നു ഇത്. മികച്ച വിജയം പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയോടെ ആണ് മടങ്ങേണ്ടി വന്നത്.

ഈ ആവേശകരമായ ഫലത്തിനുപുറമെ, മത്സരത്തിൽ ഒത്തിരി നിമിഷങ്ങൾ ആരാധകരെ രസിപ്പിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു. അതിലൊന്ന് ആരാധകരെ ശരിക്കും പൊട്ടിചിരിപ്പിച്ചെന്ന് പറയാം . ശ്രീലങ്കയുടെ ഇന്നിംഗ്‌സിൻ്റെ 35-ാം ഓവറിൽ അക്‌സർ പട്ടേലിൻ്റെ പന്തിൽ രോഹിത് ശർമ്മയുടെ ക്യാച്ചിൽ ശ്രീലങ്കൻ താരം ജനിത് ലിയാനഗെ ഫസ്റ്റ് സ്ലിപ്പിൽ കുടുങ്ങി.

ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തയുടൻ, ഓൺ-ഫീൽഡ് അമ്പയർ ഔട്ട് സിഗ്നൽ നൽകാത്തത് ശ്രദ്ധിക്കാതെ ലിയാനഗെ ഡഗൗട്ടിലേക്ക് മടങ്ങി. ശേഷം അമ്പയർ ജോയൽ വിൽസൺ വിരൽ ഉയർത്തിയെങ്കിലും പിന്നീട് റീപ്ലേയിൽ ബാറ്റ് ടച്ച് ഇല്ലായിരുന്നു എന്നും ലിയാനഗെ പുറത്തുപോയില്ലായിരുന്നെങ്കിൽ പുറത്താകുമായിരുന്നില്ലെന്നുമാണ് വ്യക്തമായത്.

ഈ സംഭവത്തിന് ശേഷം, രോഹിതും സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയും അക്‌സറും ഒരു ചെറിയ ചിരി പങ്കിടുന്നത് എല്ലാവരേയും രസിപ്പിച്ചു. ഇവനായിട്ട് ഞങ്ങൾക്ക് ഒരു സഹായം ചെയ്തല്ലോ എന്ന ഭാവമാണ് അപ്പോൾ താരങ്ങളുടെ മുഖത്ത് ഉണ്ടായിരുന്നത്.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല