ഇത് എനിക്ക് വട്ടായതാണോ അതോ ദിലീപ് സാറിന് വട്ടായതാണോ, അക്‌സർ പട്ടേലിന്റെ ഞെട്ടലിന് തൊട്ടുപിന്നാലെ ചിരിച്ചുമറിഞ്ഞ് വിരാട് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരത്തിന് ശേഷം മികച്ച ഫീൽഡർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് അക്സർ പട്ടേലിൻ്റെ പ്രതികരണം കണ്ടപ്പോൾ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി ചിരിച്ചു മറിയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഐസിസി ടി20 ലോകകപ്പ് 2024 ലെ സൂപ്പർ 8 പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ 47 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ മറ്റൊരു മികച്ച ഓൾറൗണ്ട് പ്രകടനം നടത്തി.

2023 ഏകദിന ലോകകപ്പിലാണ് മികച്ച ഫീൽഡർ അവാർഡ് പാരമ്പര്യം ആരംഭിച്ചത്. അഫ്ഗാനെതിരെയുള്ള താരങ്ങളുടെ പ്രകടനത്തിൽ ടീം ഇന്ത്യയുടെ ഫീൽഡിംഗ് കോച്ച് ടി ദിലീപ് അഭിമാനം കൊള്ളുന്നു. സൂപ്പർ 8 ഘട്ടത്തിൽ മികച്ച തുടക്കത്തിന് ടീമിനെ സഹായിച്ച ടീമിൻ്റെ അസാധാരണമായ സാഹചര്യ ബോധത്തെ ദിലീപ് പ്രശംസിച്ചു. തുടർന്ന് അദ്ദേഹം അവാർഡിനുള്ള നോമിനികളെ വെളിപ്പെടുത്തി. ആദ്യ മത്സരാർത്ഥിയായി അർഷ്ദീപ് സിംഗിന്റെ പേര് അദ്ദേഹം പറഞ്ഞു. തുടർന്ന് രവീന്ദ്ര ജഡേജ, തുടർന്ന് അക്സർ എന്നിവർ അടങ്ങുന്നതായിരുന്നു ലിസ്റ്റ്.

തന്റെ പേര് കേട്ടപ്പോൾ അക്‌സർ പട്ടേൽ തന്നെ ഞെട്ടിപ്പോയി. തനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മുഴുവൻ വട്ടായതാണോ എന്ന മായാവി സിനിമയിലെ സലിം കുമാറിന്റെ ഞെട്ടലിൽ ഇരുന്ന അദ്ദേഹത്തിന്റെ മുഖഭാവം കണ്ട് വിരാട് കോഹ്‌ലി അടക്കമുള്ളവർ പൊട്ടിച്ചിരിച്ചു. എന്തായാലും അവാർഡ് സ്വന്തമാക്കിയത് ജഡേജ ആയിരുന്നു. അവാർഡ് നൽകിയ ദ്രാവിഡിനെ ജഡേജ എടുത്തുയർത്തുകയും ചെയ്തു.

അതേസമയം സൂപ്പർ 8 ലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. മികച്ച ജയം നേടാനായത് ഇന്ത്യ സെമിയിലും എത്തും.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ