സിറാജിന്റെ പന്തിൽ കോഹ്‌ലിക്ക് പരിക്ക് പറ്റിയതോ, പ്രചരിക്കുന്ന വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

വരാനിരിക്കുന്ന ലോകകപ്പ് 2023ൽ പത്ത് വലിയ രാജ്യങ്ങൾ കിരീടത്തിനായി പോരാടുമ്പോൾ ഇന്ത്യ കിരീടം നേടാൻ ശ്രമിക്കുമ്പോൾ , വിരാട് കോഹ്‌ലി ഏറ്റവും വലിയ പ്രതീക്ഷയായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഇന്നലെ ഇൻഡ്യൻ ആരാധകർക്ക് മുഴുവൻ ഹൃദയവേദന ഉണ്ടാക്കുന്ന ഒരു സംഭവം നടന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ കോഹ്‌ലി വലിയ ഒരു പരിക്കിനെ നോക്കി കണ്ടു എന്ന് ആളുകൾ വിചാരിച്ച സമയം ആയിരുന്നു അത്.

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരു വൈറൽ വീഡിയോ ഇന്നലെ മുതൽ പ്രചരിക്കുന്നു, അവിടെ ഇന്ത്യൻ കോഹ്‌ലി ബൗളർ മുഹമ്മദ് സിറാജിനെ നേരിടുന്ന സമയത്താണ് സംഭവം നടന്നത്. സീമർ ഒരു ഗുഡ് ലെങ്ത് ഡെലിവറി ബൗൾ ചെയ്‌തു, അപ്രതീക്ഷിത ബൗൺസ് കോഹ്‌ലിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. കോഹ്‌ലിയുടെ ഗ്ലൗസിൽ പന്ത് കൊള്ളുകളയും അപ്പോൾ തന്നെ താരം വേദന കൊണ്ട് പുളയുകയും ചെയ്തു.

ഈ വീഡിയോ ഏതാനും ആഴ്‌ചകൾ പഴക്കമുള്ളതാണെന്നും ഏഷ്യാ കപ്പ് 2023 ഫൈനലിന് മുമ്പ് ശ്രീലങ്കയിൽ പകർത്തിയതാണെന്നും പിന്നീട് മാനസിലായി. ഫൈനലിൽ തീപ്പൊരി മികവിൽ പന്തെറിഞ്ഞ സിറാജ് ശ്രീലങ്കയെ എറിഞ്ഞൊതുക്കായും വളരെ എളുപ്പം വിജയം നേടാൻ ഇന്ത്യയെ സഹായിക്കുകയും ചെയ്തു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് അന്താരാഷ്ട്ര തലത്തിലേക്ക് സിറാജിനെ അതിവേഗം ട്രാക്ക് ചെയ്യുന്നതിൽ കോഹ്‌ലിയുടെ പങ്ക് എടുത്തുപറയേണ്ടതാണ്. കോഹ്‌ലി തന്നിൽ കാണിച്ച വിശ്വാസത്തിന് തന്റെ മുൻ ക്യാപ്റ്റനോട് നന്ദി പറയാനുള്ള അവസരവും ആർസിബി ബൗളർ ഒരിക്കലും പാഴാക്കാറില്ല.

Latest Stories

IPL 2025: വിജയത്തിന് പകരം പ്രകൃതിയെ സ്നേഹിച്ചവർ സിഎസ്കെ; താരങ്ങളുടെ തുഴച്ചിലിൽ ബിസിസിഐ നടാൻ പോകുന്നത് വമ്പൻ കാട്

IPL 2025: എന്നെ ചെണ്ടയെന്ന് വിളിച്ചവന്മാരെല്ലാം വന്ന് കാണ്; ആദ്യ ഓവറിൽ തന്നെ പഞ്ചാബിന്റെ അടിത്തറ ഇളക്കി ജോഫ്രാ ആർച്ചർ

വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകുന്നത് തടയണം: രാഷ്ട്രപതിക്ക് കത്തുനൽകി മുസ്ലിം ലീഗ്

പിണറായി വിജയനടക്കം ആർക്കും ഇളവ് നൽകരുത്, പ്രായപരിധി വ്യവസ്ഥ കർശനമായി നടപ്പാക്കണമെന്ന് സി.പി.എം ബംഗാൾ ഘടകം

വീട്ടിൽ നിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതി; ഒടുവിൽ വൻ ട്വിസ്റ്റ്, അറസ്റ്റിലായത് ഭർത്താവ്

IPL 2025: മോനെ സഞ്ജു, നിന്നെ കാത്തിരിക്കുന്നത് വമ്പൻ പണി; വീണ്ടും നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ

IPL 2025: ഈ ചെക്കന് പകരമാണല്ലോ ദൈവമേ ഞാൻ ആ സാധനത്തിനെ ടീമിൽ എടുത്തത്; ഗോയങ്കയുടെ അവസ്ഥയെ ട്രോളി ആരാധകർ

കൊച്ചിയിലെ തൊഴിൽ പീഡന പരാതി ആസൂത്രിതം,​ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പുറത്താക്കിയ മുൻ മാനേജരെന്ന് ജീവനക്കാരന്റെ മൊഴി

ഐബി ഉദ്യോഗസ്ഥയുടെ ഗർഭഛിദ്രത്തിന് പിന്നിൽ വേറൊരു യുവതിയുടെ ഇടപെടൽ, സുകാന്തിന്റെ സുഹൃത്തായ യുവതിക്കായി അന്വേഷണം

'ഉറുമ്പുകളെ ഉള്ളിലാക്കി നെറ്റിയിലെ മുറിവ് തുന്നിക്കെട്ടി'; റാന്നി താലൂക്ക് ആശുപത്രിക്കെതിരെ പരാതി