ഇംഗ്ലണ്ടിന്റെ അടുത്ത പരിശീലകന്‍ രവി ശാസ്ത്രി?, ചര്‍ച്ച തകൃതി

2023ലെ ലോകകപ്പ് ഇംഗ്ലണ്ട് ടീമിന് ഒട്ടും ഗുണകരമായിരുന്നില്ല. ടീമിന്റെ അവസ്ഥ വളരെ മോശമായിരുന്നു. സെമി ഫൈനലില്‍ എത്താനായില്ല എന്നുതുമാത്രമല്ല, മോശം കളി കാരണം 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടാനുള്ള അവരുടെ സാധ്യതയും പ്രശ്‌നത്തിലായി. ഈ പ്രതികൂല സാഹചര്യത്തില്‍ ഇന്ത്യന്‍ മുന്‍ പരിശീലകനായ രവി ശാസ്ത്രിയ്ക്ക് മുന്നില്‍ ഒരു ഓഫര്‍ വെച്ചിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍.

രവി ശാസ്ത്രി, ഇംഗ്ലണ്ടിന്റെ പരിശീലകനാകുമോ? എന്നാണ് മോര്‍ഗന്‍ ചോദിച്ചിരിക്കുന്നത്. 2023 ലോകകപ്പില്‍ ഇംഗ്ലണ്ടും നെതര്‍ലന്‍ഡും തമ്മില്‍ നടന്ന മത്സരത്തിലാണ് ഈ ചോദ്യം മോര്‍ഗന്‍ ചോദിച്ചത്. ഇംഗ്ലണ്ട് ടീമിനെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്? ഇതിന് വളരെ രസകരമായ മറുപടിയാണ് രവി ശാസ്ത്രി നല്‍കിയത്.

ഹിന്ദി പഠിപ്പിക്കാന്‍ വരുമെന്ന് തമാശ സ്വരത്തില്‍ രവി ശാസ്ത്രി ആദ്യം ഹിന്ദിയില്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ഇയോന്‍ മോര്‍ഗനോട് ഇംഗ്ലീഷില്‍ വിശദീകരിച്ചു. ഇംഗ്ലണ്ട് ടീമിലെത്തിയ ശേഷം അവരെ ഹിന്ദി പഠിപ്പിക്കുമെന്നും ക്രിക്കറ്റിനെ കുറിച്ചുള്ള ടിപ്പുകള്‍ നല്‍കുമെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.

ഈ സാഹചര്യത്തില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ഒരു പുതിയ പരിശീലകനെ തേടുന്നു എന്ന ചര്‍ച്ച തലപൊക്കിയിരിക്കുകയാണ്. അങ്ങനെയല്ലെങ്കില്‍ പിന്നെ എന്തിനാണ് മോര്‍ഗന്‍ ശാസ്ത്രിയോട് ആ ചോദ്യം ചോദിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ