ആ ചെക്കൻ നിങ്ങളുടെ മലിംഗ ആണോ, എന്താണ് അവൻ കാണിക്കുന്നത്; കോഹ്‌ലി ഷാക്കിബ് സ്റ്റമ്പ് മൈക്ക് സംഭാഷണം ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

ഇന്ത്യ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഷാക്കിബ് അൽ ഹസനുമായുള്ള വിരാട് കോഹ്‌ലിയുടെ ചാറ്റ് വൈറലായിരിക്കുകയാണ്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ അവസാന സെഷനിലാണ് സംഭവം. വെറ്ററൻ ക്രിക്കറ്റ് താരങ്ങൾ തമ്മിലുള്ള സംഭാഷണം സ്റ്റംപ്-മൈക്കിൽ പിടിക്കുകയും തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. കോഹ്‌ലി ഷാക്കിബിനോട് ഇങ്ങനെ പറഞ്ഞു.

“അവൻ മലിംഗയെ പോലെ പന്തെറിയുന്നു, ഒന്നിനുപുറകെ ഒന്നായി യോർക്കറുകൾ എറിയുന്നു ”

കോഹ്‌ലി ആരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല; അദ്ദേഹത്തിൻ്റെ അഭിപ്രായം ഷാക്കിബിനെക്കുറിച്ചാണോ അതോ തനിക്കും ശുഭ്മാൻ ഗില്ലിനുമെതിരെ ഫുൾ ബോളുകൾ എറിയുന്ന മെഹിദി ഹസനെ ഉദ്ദേശിച്ചാണോ എന്ന് അറിയില്ല.

ഇതിഹാസ ശ്രീലങ്കൻ പേസർ ലസിത് മലിംഗ കളിക്കുന്ന കാലത്ത് യോർക്കർ സ്പെഷ്യലിസ്റ്റായിരുന്നു. അന്നുമുതൽ പലരും അനുകരിക്കാൻ ശ്രമിച്ച ഒരു കലാസൃഷ്ടിയായിരുന്നു അദ്ദേഹത്തിൻ്റെ യോർക്കറുകൾ.

നന്നായി ബാറ്റ് ചെയ്ത വരിക ആയിരുന്ന കോഹ്‌ലി 20-ാം ഓവറിൽ മെഹിദിയുടെ ഒരു ഫുളർ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങി, 37 പന്തിൽ 17 റൺ റൺസ് എടുത്ത് ഡ്രസിങ് റൂമിലേക്ക് മടങ്ങി. എന്നിരുന്നാലും അൾട്ര എഡ്ജിൽ സ്പൈക്ക് ഉണ്ടെന്ന് കണ്ടെത്തുക ആയിരുന്നു. റിവ്യൂ കൊടുത്തിരുന്നെങ്കിൽ താരം രക്ഷപ്പെടുമായിരുന്നു.

Latest Stories

ഒത്തുതീര്‍പ്പിന് പണം വാങ്ങിയിട്ടില്ല, രണ്ട് വീഡിയോയും ഡിലീറ്റ് ചെയ്യുകയാണ്.. നിര്‍മ്മാതാവിന്റെ മാനസികാവസ്ഥ മനസിലാക്കാം: ഉണ്ണി വ്‌ളോഗ്‌സ്

'കുട്ടികള്‍ എന്റെ ബോളിംഗ് ആക്ഷന്‍ അനുകരിക്കരുത്'; അഭ്യര്‍ത്ഥിച്ച് ജസ്പ്രീത് ബുംറ

ക്യൂബ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു; ഇറാനും സിറിയക്കുമൊപ്പം പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക; നടപടിക്കെതിരെ 73 രാജ്യങ്ങളിലെ പ്രതിനിധികള്‍; യുഎസിനെതിരെ പ്രതിഷേധം

അജ്മല്‍ നിരവധി തവണ നിര്‍ബന്ധിച്ച് ലഹരി നല്‍കി; 20 ലക്ഷവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു; ആണ്‍സുഹൃത്തിനെ തള്ളിപ്പറഞ്ഞ് ഡോ ശ്രീക്കുട്ടി

മേക്കപ്പിട്ട് കറുപ്പിച്ചാണ് പൊന്നി എന്റെ അമ്മയായി അഭിനയിച്ചത്, ചെറിയ പ്രായത്തില്‍ തന്നെ ഇങ്ങനെ അഭിനയിക്കേണ്ടി വന്നു: ഷീല

എനിക്ക് ആ താരത്തോട് അസൂയ, അവനോട് തന്നെ ഞാൻ അത് പല തവണ പറഞ്ഞതാണ് : രവിചന്ദ്രൻ അശ്വിൻ

അർജുനയുള്ള തെരച്ചിൽ പുനരാരംഭിച്ചു; ഗംഗാവലി പുഴയിൽ ക്യാമറ ഇറക്കി പരിശോധന

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ലക്ഷ്യം വിരാടും രോഹിത്തുമല്ല..'; ഓസ്ട്രേലിയയുടെ പദ്ധതി വെളിപ്പെടുത്തി ജോഷ് ഹേസല്‍വുഡ്

അതിഷി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും, 15 പ്രധാന വകുപ്പുകളുടെ ചുമതല; ഒപ്പം അധികാരമേൽക്കുക അഞ്ച് മന്ത്രിമാര്‍,

ചാമ്പ്യന്‍സ് ട്രോഫി 2025: ഐസിസി-പിസിബി ഭായി ഭായി, ടാറ്റാ ബൈ ബൈ ബിസിസിഐ