സഞ്ജുവിനെ തഴഞ്ഞതിന്റെ പുറകിൽ കേരള ക്രിക്കറ്റ് അക്കാഡമിയോ?; വിശദീകരണവുമായി അധികൃതർ രംഗത്ത്

2015 മുതൽ ഇന്ത്യൻ ടീമിൽ സ്ഥിരമല്ലാത്ത ഒരു താരമുണ്ടെങ്കിൽ അത് മലയാളി താരമായ സഞ്ജു സാംസൺ ആയിരിക്കും. പക്ഷെ കഴിഞ്ഞ വർഷം നടന്ന ടി-20 ലോകകപ്പിൽ ഇന്ത്യയുടെ ഭാഗമാകാൻ താരത്തിന് സാധിച്ചെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ പറ്റിയിരുന്നില്ല. പക്ഷെ ടി-20 ഒരു കലണ്ടർ വർഷത്തെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് സ്വന്തമാക്കിയത് അദ്ദേഹമായിരുന്നു. അവസാനമായി കളിച്ച അഞ്ച് ടി-20 മത്സരങ്ങളിൽ നിന്നായി മൂന്ന് തകർപ്പൻ സെഞ്ചുറികളാണ് സഞ്ജു നേടിയിരിക്കുന്നത്.

ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ സഞ്ജുവിന് അവസരം ലഭിക്കില്ല എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതിനു കാരണം ഏകദിന മത്സരമായ വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് ടീമിൽ നിന്ന് വിട്ടു നിന്നത് കൊണ്ടാണ് എന്നാണ് പല മുൻ താരങ്ങളുടെയും അഭിപ്രായം. ഏകദിനത്തിൽ ഒരുപാട് മത്സരങ്ങൾ കളികാത്ത താരമാണ് സഞ്ജു. അത് കൊണ്ട് തന്നെ റിഷബ് പന്തിനെ തിരഞ്ഞെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

സഞ്ജുവിനെ തഴഞ്ഞത് കെസിഎയുടെ പ്രവർത്തിയാണ് എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് കേരളം ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് കുമാർ.

വിനോദ് കുമാർ പറയുന്നത് ഇങ്ങനെ;

” സഞ്ജു സാംസണ്‍ കേരളത്തിന്റെ ടീം തിരഞ്ഞെടുപ്പ് ക്യാംപില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഞാന്‍ ക്യാംപില്‍ പങ്കെടുക്കില്ലെന്ന് മാത്രമാണ് അവന്‍ മെയില്‍ ചെയ്തത്. എന്തുകാരണം കൊണ്ടാണ് വിട്ടുനില്‍ക്കുന്നതെന്ന് വിശദീകരിച്ചില്ല. പരിക്കിനെത്തുടര്‍ന്ന് സച്ചിന്‍ ബേബിയും പങ്കെടുത്തിരുന്നില്ല. രണ്ട് സീനിയര്‍ താരങ്ങളെയാണ് കേരളത്തിന് നഷ്ടമായത്. അതുകൊണ്ടുതന്നെ ആ സ്ഥാനത്ത് യുവതാരങ്ങളെ പരിഗണിക്കാമെന്ന് കരുതുകയായിരുന്നു. ടീമിനെ പ്രഖ്യാപിച്ച ശേഷം സഞ്ജു കളിക്കാന്‍ താല്‍പര്യം കാട്ടിയിരുന്നു. എന്നാല്‍ യുവതാരങ്ങളെ ടീമിലെടുത്ത ശേഷം മാറ്റുന്നത് അവരോട് കാട്ടുന്ന അനീതിയാവും” വിനോദ് കുമാർ പറഞ്ഞു.

Latest Stories

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു