ഐപിഎല്‍ 2024-നുള്ള വിരാട് കോഹ്‌ലിയുടെ സന്നദ്ധതയെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യന്‍ മുന്‍ താരം സബ കരിം. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ വിരാട് കോഹ്‌ലി പൂര്‍ണ സജ്ജനായിരിക്കുമെന്ന് സബാ കരിം പറഞ്ഞു.
കഴിഞ്ഞ ഐപിഎല്‍ എഡിഷനുശേഷം ടി20 ഫോര്‍മാറ്റില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് വിരാട് കോഹ്‌ലി കളിച്ചത്. കോഹ്‌ലി ഈ വര്‍ഷം ജനുവരിയില്‍ അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ ആദ്യ ടി20 നഷ്ടപ്പെടുത്തി. അവസാന രണ്ട് മത്സരങ്ങളില്‍ ടീമിലേക്ക് മടങ്ങിയെത്തിയ താരം 29 റണ്‍സും ഒരു ഡക്ക് സ്‌കോറും രേഖപ്പെടുത്തി.
നിലവില്‍ കോഹ്‌ലി തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെത്തുടര്‍ന്ന് കളത്തിന് പുറത്താണ്. ഇതിനാല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര താരത്തിന് നഷ്ടമായി. ഈ വര്‍ഷത്തെ ടി20 ടൂര്‍ണമെന്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (ആര്‍സിബി) ഫ്രാഞ്ചൈസിയെ പ്രതിനിധീകരിച്ചാവും കളത്തിലേക്ക് മടങ്ങിയെത്തുക.
Read more
ഇത്തരത്തിലുള്ള വെല്ലുവിളികള്‍ക്ക് അദ്ദേഹം എപ്പോഴും തയ്യാറാണെന്ന് എനിക്ക് തോന്നുന്നു. അന്താരാഷ്ട്ര തലത്തിലുള്ള പല കളിക്കാരും ഇത്തരത്തിലുള്ള വെല്ലുവിളി ആസ്വദിക്കുന്നു. വിരാട് കോഹ്ലി ആ കളിക്കാരിലൊരാളാണ്. അദ്ദേഹം വളരെക്കാലമായി ടി20 ക്രിക്കറ്റ് കളിച്ചിട്ടില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ഇത്രയും വലിയ പ്ലാറ്റ്‌ഫോം ലഭിക്കുമ്പോള്‍, മാച്ച് വിന്നിംഗ് നാക്കുകള്‍ കളിക്കാന്‍ അദ്ദേഹം എപ്പോഴും തയ്യാറാണ്- സാബ കരിം പറഞ്ഞു.