INDIAN CRICKET: സെഞ്ച്വറി അടിച്ചിട്ടും ഉപകാരമില്ല, ഇഷാന്‍ കിഷനിട്ട് വീണ്ടും പണിത് ബിസിസിഐ, ആ മൂന്ന് താരങ്ങള്‍ക്ക് പുതിയ കരാര്‍ നല്‍കും, റിപ്പോര്‍ട്ട് നോക്കാം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി ഐപിഎല്ലില്‍ തന്റെ വരവറിയിച്ച താരമാണ് ഇഷാന്‍ കിഷന്‍. മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ സങ്കടമെല്ലാം തീര്‍ക്കുന്ന തരത്തിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിനെതിരായി കിഷന്റെ പ്രകടനം. കൂടാതെ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്ററായി താനും മത്സരരംഗത്തുണ്ടെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. അതേസമയം ഫോം വീണ്ടെടുത്തിട്ടും ബിസിസിഐയുടെ സെന്‍ട്രല്‍ കരാറില്‍ ഇടംപിടിക്കാന്‍ കിഷന്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ചാമ്പ്യന്‍സ് ട്രോഫി കീരിടം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവരെ തങ്ങളുടെ എപ്ലസ് ഗ്രേഡ് കോണ്‍ട്രാക്റ്റില്‍ തന്നെ ബിസിസിഐ നിലനിര്‍ത്താനാണ് സാധ്യത. ഏഴ് കോടി രൂപയാണ് എ പ്ലസ് ഗ്രേഡില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് ലഭിക്കുക. രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര തുടങ്ങിയവരും കോഹ്ലിക്കും രോഹിതിനുമൊപ്പം ഈ കോണ്‍ട്രാക്റ്റില്‍ ഉള്‍പ്പെട്ടേക്കും. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇത്തവണ എറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമായ ശ്രേയസ് അയ്യരും ഒരിടവേളയ്ക്കു ശേഷം ബിസിസിഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെടും. എന്നാല്‍ ശ്രേയസ് അയ്യറിനൊപ്പം ബിസിസിഐ കോണ്‍ട്രാക്റ്റില്‍ നിന്നും ഒരേസമയം മാറ്റിനിര്‍ത്തപ്പെട്ട ഇഷാന് കിഷന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിഷനെ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് വീണ്ടും ബിസിസിഐയുടെ കോണ്‍ട്രാക്റ്റ് ലഭിക്കാന്‍ ചാന്‍സുണ്ട്. അതേസമയം ടി20 ലോകകപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച അക്‌സര്‍ പട്ടേല്‍ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെടാനുളള സാധ്യത കൂടുതലാണ്. അക്‌സറിന് പുറമെ സമീപകാലത്തായി ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ്മ തുടങ്ങിയവര്‍ക്കും അവരുടെ ആദ്യ കോണ്‍ട്രാക്റ്റ് ലഭിക്കാനും സാധ്യതകള്‍ ഏറെയാണ്.

Latest Stories

CSK UPDATES: ഒന്നോ രണ്ടോ ചെണ്ടകൾ ആണെങ്കിൽ പോട്ടെ എന്ന് വെക്കാം, ഇത് ഒരു ടീം മുഴുവൻ നാസിക്ക് ഡോളുകൾ; ചെന്നൈക്ക് ശാപമായി ബോളർമാർ, കണക്കുകൾ അതിദയനീയം

പത്തനാപുരത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലക്കുകെട്ട് ഔദ്യോഗിക വാഹനത്തില്‍; മദ്യക്കുപ്പികളുമായി കടന്നുകളഞ്ഞ എസ്‌ഐയ്ക്കും സിപിഒയ്ക്കും സസ്‌പെന്‍ഷന്‍

PBKS VS CSK: സെഞ്ച്വറിനേട്ടത്തിന് പിന്നാലെ പ്രിയാന്‍ഷ് ആര്യയെ തേടി മറ്റൊരു റെക്കോഡ്, കോഹ്ലിക്കൊപ്പം ഈ ലിസ്റ്റില്‍ ഇടംപിടിച്ച് യുവതാരം, പൊളിച്ചല്ലോ മോനെയെന്ന് ആരാധകര്‍

ബന്ദികളെ തിരികെ കൊണ്ടുവരണം, ഷിൻ ബെറ്റ് മേധാവിയെ പുറത്താക്കിയതിൽ അതൃപ്തി; ഇസ്രായേലിൽ നെതന്യാഹുവിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു

IPL 2025 : ചെന്നൈയെ അടിച്ചു പഞ്ചറാക്കിയ ചെക്കൻ നിസാരകാരനല്ല, ഡൽഹി പ്രീമിയർ ലീഗ് മുതൽ ഗംഭീറിന്റെ ലിസ്റ്റിൽ എത്തിയത് വരെ; ഒറ്റക്ക് വഴി വെട്ടിവന്നവനാടാ ഈ പ്രിയാൻഷ് ആര്യ

കരുവന്നൂര്‍ കേസില്‍ സിപിഎമ്മിന് ഇടപാടുകളില്ലെന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടു; വിളിപ്പിച്ചാല്‍ ഇനിയും ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് കെ രാധാകൃഷ്ണന്‍

ഗർഭകാലത്തെ പ്രമേഹം കുട്ടികളിൽ ഓട്ടിസം പോലുള്ള നാഡീ വികസന വൈകല്യങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം

CSK VS PBKS: 39 ബോളില്‍ സെഞ്ച്വറി, ഒമ്പത് സിക്‌സും ഏഴുഫോറും, ഞെട്ടിച്ച് പഞ്ചാബിന്റെ യുവ ഓപ്പണര്‍, ഒറ്റകളികൊണ്ട് സൂപ്പര്‍സ്റ്റാറായി പ്രിയാന്‍ഷ് ആര്യ

IPL 2025: ആദ്യ 5 സ്ഥാനക്കാർ ഒരു ട്രോഫി, അവസാന 5 സ്ഥാനക്കാർ 16 ട്രോഫി; ഇത് പോലെ ഒരു സീസൺ മുമ്പ് കാണാത്തത്; മെയിൻ ടീമുകൾ എല്ലാം കോമഡി

ഗാസയിൽ ആക്രമണം അവസാനിപ്പിക്കണം; ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്താൻ ഈജിപ്ത്, ജോർദാൻ, ഫ്രാൻസ് ത്രിരാഷ്ട്ര ഉച്ചകോടി