മുംബൈ ഇന്ത്യന്‍സിനെതിരെ ഇന്നത്തെ മത്സരത്തില്‍ ബാറ്റിങ്ങില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പവര്‍പ്ലേ അവസാനിക്കുന്നതിന് മുന്‍പേ തന്നെ പ്രധാന ബാറ്റര്‍മാരെയെല്ലാം അവര്‍ക്ക് നഷ്ടമായിരുന്നു. കൂട്ടത്തില്‍ ഇഷാന്‍ കിഷന്റെ വിക്കറ്റാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചത്. ദീപക് ചാഹറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കല്‍ട്ടന്‍ പിടിച്ചാണ് ഇഷാന്‍ പുറത്തായത്. കിഷന്റെ ബാറ്റില്‍ തട്ടിയാണ് പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയതെന്ന് വിചാരിച്ചായിരുന്നു അംപയര്‍ ഔട്ട് വിളിച്ചത്.
എന്നാല്‍ റിപ്ലൈയില്‍ പന്ത് കിഷന്റെ ബാറ്റില്‍ തട്ടിയില്ലെന്ന് ശരിക്കും കാണാമായിരുന്നു. എന്നാല്‍ അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്യാന്‍ നില്‍ക്കാതെ കിഷന്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. റിവ്യൂ എടുക്കാതെ മടങ്ങിയ കിഷനെ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ അടക്കമുളളവര്‍ അഭിനന്ദിക്കുകയുമുണ്ടായി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
ഇഷാന്‍ കിഷന് പുറമെ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരും ഇന്ന് ഹൈദരാബാദിന് വേണ്ടി നിരാശപ്പെടുത്തി. കൂട്ടത്തില്‍ ഹെന്റിച്ച് ക്ലാസന്റെ ഇന്നിങ്‌സിലാണ് സണ്‍റൈസേഴ്‌സ് അല്‍പമെങ്കിലും ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 44 പന്തുകളില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 71 റണ്‍സെടുത്താണ് ക്ലാസന്‍ പുറത്തായത്. അഭിനവ് മനോഹറും 43 റണ്‍സെടുത്ത് ടീം ടോട്ടലിലേക്ക് കാര്യമായ സംഭാവന നല്‍കി. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 143 റണ്‍സാണ് ഇന്ന് ഹൈദരാബാദ് മുംബൈക്കെതിരെ നേടിയത്.
Ishan kishan is clearly not out then why he walk off without any appeal ? . Nothing on ultraedge #SRHvsMI #MIvsSRHpic.twitter.com/a7YQhCgdaj
— Ashish (@Ashishh_____) April 23, 2025