'ബുംറയുടെ ബോളിംഗ് ആക്ഷന്‍ പ്രശ്‌നമാണ്'; തുറന്നടിച്ച് ജോസ് ബട്‌ലര്‍

ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ബോളിംഗ് ആക്ഷന്‍ എതിരാളികള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്നതാണെന്ന് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍. ഇന്ത്യയ്‌ക്കെതിരായി ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായുള്ള ടീമിന്റെ ഒരുക്കത്തെ കുറിച്ച് പറയവേയാണ് ബട്‌ലര്‍ ഇക്കാര്യം പറഞ്ഞത്.

“ബുംമ്രയെ പോലുള്ള ബോളര്‍മാരെ മുന്‍പ് നേരിട്ടട്ടില്ലെങ്കില്‍ അതുപോലെ വ്യത്യസ്തമായ ബോളിംഗ് ആക്ഷനുകളോട് ഇണങ്ങാന്‍ സമയം വേണ്ടി വരും. രാജ്യാന്തര ക്രിക്കറ്റിലും, ഐ.പി.എല്ലിലും ഇവര്‍ക്കെതിരെ കളിച്ചവര്‍ക്ക് ആംഗിളുകളെ സംബന്ധിച്ചും, എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ചും ധാരണയുണ്ടാവും. ഐ.പി.എല്ലിലുടെ ഇവിടുത്തെ വിക്കറ്റുകള്‍ പരിചിതമാണ്. ഭൂരിഭാഗം കളിക്കാരെ കുറിച്ചും ബോധ്യമുണ്ട്.” ബട്ട്ലര്‍ പറയുന്നു.

ഒരു ടീമെന്ന നിലയില്‍ തങ്ങല്‍ സെറ്റായി വരുന്നതേയുള്ളുവെന്നും ബട്‌ലര്‍ പറഞ്ഞു. “ഏകദിന ലോകകപ്പിന്റെ സമയത്ത് ഒരുപാട് നാളായി ടീമിനൊപ്പം കളിച്ച കളിക്കാരാണ് ഉണ്ടായത്. അന്ന് ടൂര്‍ണമെന്റില്‍ അത് തങ്ങള്‍ക്ക് ഒരുപാട് ഗുണം ചെയ്തെന്നാണ് വിശ്വസിക്കുന്നത്. ടി20യിലേക്ക് വരുമ്പോള്‍ ഒരു ഗ്രൂപ്പ് എന്ന നിലയില്‍ ഞങ്ങള്‍ അധികം കളിച്ചിട്ടില്ല. തങ്ങളുടെ റോളുകള്‍ പരിചിതമായിട്ടില്ല” ബട്ട്ലര്‍ പറഞ്ഞു.

നാല് ടെസ്റ്റിനൊപ്പം മൂന്ന് ഏകദിനവും അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുന്നുണ്ട്. ടെസ്റ്റ് പരമ്പരയ്ക്ക് അടുത്ത മാസം 5 ന് ചെന്നൈയില്‍ തുടക്കമാകും. രണ്ടാമത്തെ ടെസ്റ്റിനും ചെന്നൈ തന്നെയാണ് വേദിയാകുന്നത്. അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ അഹമ്മദാബാദില്‍ നടക്കും.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്