ഐപിഎലിൽ ഇപ്പോൾ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്സിനു 54 റൺസിന്റെ തോൽവി. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചു. എന്നാൽ മത്സരത്തിനിടയിൽ രസകരമായ സംഭവവികാസങ്ങൾക്കാണ് ആരാധകർ സാക്ഷിയായത്.
ജസ്പ്രീത് ബുംറയുടെ അവസാന ഓവറിലെ അവസാന പന്തിൽ സിക്സ് അടിച്ച് ആഘോഷമാക്കിയിരിക്കുകയാണ് ലക്‌നൗ താരം രവി ബിഷ്‌ണോയി. നാളുകൾ ഏറെയായി ആരും ബുംറയുടെ പന്തിൽ സിക്സർ അടിക്കാറില്ലായിരുന്നു. എന്നാൽ ബിഷ്‌ണോയി അത് തിരുത്തി. താരത്തിന്റെ സിക്സർ കണ്ട് അത്ഭുതത്തോടെ നോക്കി നിന്ന ക്യാപ്റ്റൻ റിഷബ് പന്തിനേയും കാണാമായിരുന്നു.
മത്സരത്തിൽ പൂര്ണാധിപത്യത്തിൽ നിന്നത് മുംബൈ ഇന്ത്യൻസായിരുന്നു. ബാറ്റിംഗിൽ റയാൻ റെക്കിൾട്ടൻ 32 പന്തിൽ 6 ഫോറും 2 സിക്സറുമടക്കം 58 റൺസ് നേടി. ബോളിങ്ങിൽ ആകട്ടെ ലക്‌നൗവിനെതിരെ ജസ്പ്രീത് ബുംറ നാല് വിക്കറ്റുകളും, ട്രെന്റ് ബോൾട്ട് മൂന്നു വിക്കറ്റുകളും, വില്ല് ജാക്‌സ് രണ്ട് വിക്കറ്റുകളും കോർബിൻ ബോഷ് ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി.