'മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിനോട് താത്പര്യമില്ല, എനിക്ക് എന്റേതായ ഇടം വേണം'

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റു കൊണ്ട് മികച്ച പ്രടനമാണ് ഇന്ത്യന്‍ യുവതാരം റിഷഭ് പന്ത് കാഴ്ച വെച്ചത്. നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ 138 പന്തില്‍ 89 റണ്‍സ് നേടി പുറത്താകാതെ നിന്ന പന്തിന്റെ മികവിലാണ് മത്സരത്തില്‍ ഇന്ത്യ 3 വിക്കറ്റിന്റെ ആവേശവിജയം നേടിയതും പരമ്പര 2-1 ന് സ്വന്തമാക്കിയതും. ഇപ്പോഴിതാ തന്നെ ധോണിയടക്കമുള്ള താരങ്ങളുമായി താരതമ്യം ചെയ്യുന്നതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം. തനിക്ക് തന്റേതായ ഒരിടമാണ് വേണ്ടതെന്ന് പന്ത് പറയുന്നു.

“ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ടീം വളരെ സന്തോഷത്തിലാണ്. ധോണിയെ പോലൊരു വ്യക്തിയുമായി താരതമ്യപ്പെടുത്തുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ അങ്ങനെ താരതമ്യം ചെയ്യുന്നതിനോട് താത്പര്യമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എന്റെ പേര് എഴുതി ചേര്‍ക്കാനാണ് ആഗ്രഹം.”

“എനിക്ക് എന്റേതായ ഇടം വേണം. അതിലേക്കാണ് എല്ലാ ശ്രദ്ധയും. മാത്രമല്ല ഇതിഹാസതാരവുമായി ഒരു യുവതാരത്തെ താരതമ്യം ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നില്ല” പന്ത് പറഞ്ഞു.

കരിയറിന്റെ ആരംഭം മുതല്‍ ധോണിയുമായി താരതമ്യം ചെയ്യപ്പെടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. എന്നാല്‍ സ്ഥിരതയില്ലായ്മ താരത്തെ പലപ്പോഴും പിന്നോട്ടടിക്കുന്നു. ഓസീസ് പര്യടനത്തില്‍ ആദം ഗില്‍ക്രിസ്റ്റുമായും പന്ത് താരതമ്യം ചെയ്യപ്പെട്ടു. ഇന്ത്യയുടെ ആദം ഗില്‍ക്രിസ്റ്റ് എന്നതാണ് പന്തിനുള്ള പുതിയ വിശേഷണം.

Latest Stories

അവിവാഹിതരായ ദമ്പതികൾക്ക് ഇനി പ്രവേശനമില്ല, OYO ചെക്ക്-ഇൻ നിയമങ്ങൾ മാറ്റുന്നു

എറണാകുളത്ത് മെഡിക്കൽ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

ദീപികയെ എന്റെ നാലാം ഭാര്യ ആക്കുമായിരുന്നു, പക്ഷെ...; സഞ്ജയ് ദത്തിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

BGT 2025: കുലമിതു മുടിയാനൊരുവൻ കുടിലതയാർന്നൊരസുരൻ, പീക്കിൽ നിന്ന് ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിട്ട ഗംഭീറിന്റെ 5 മാസങ്ങൾ; ഈ കണക്കുകൾ ലജ്ജിപ്പിക്കുന്നത്

BGT 2025: മത്സരത്തിനിടയിൽ വിരാട് കോഹ്‌ലിയുടെ പ്രവർത്തി കണ്ട ഓസ്ട്രേലിയ്ക്ക് ഷോക്ക്; വീഡിയോ വൈറൽ

ഡൽഹിയിൽ കെജ്‌രിവാൾ നിർമ്മിച്ചത് അടിസ്ഥാന സൗകര്യങ്ങളല്ല, 'ശീഷ് മഹൽ': അമിത് ഷാ

എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; എല്ലാ പൊതുപരിപാടികളും റദ്ദാക്കി

ഇയാളെ ഒരു ടീം ആയിട്ട് അങ്ങോട്ട് പ്രഖ്യാപിക്കണം, ബുംറ ദി ഗോട്ട് ; ഈ കണക്കുകൾ പറയും അയാൾ ആരാണ് എന്നും റേഞ്ച് എന്തെന്നും

ചൈനയിൽ എച്ച്എംപിവി പടരുന്നത് ഇന്ത്യ നിരീക്ഷിക്കുന്നു; കൈകാര്യം ചെയ്യാൻ തയ്യാറാണെന്ന് സർക്കാർ

കേരള കോൺഗ്രസ് എം വീണ്ടും യുഡിഎഫിലേക്കോ? ജോസ് കെ മാണിക്ക് തിരുവമ്പാടി നൽകാമെന്ന് വാഗ്ദാനം