വരാനിരിക്കുന്ന ക്രിക്കറ്റ് ലോകം ഭരിക്കാൻ സാധ്യതയുള്ള താരങ്ങളുടെ പട്ടിക എടുത്താൽ ഇന്ത്യയിൽ നിന്നും മുന്നിലുള്ള പേരാണ് ശുഭ്മാൻ ഗില്ലിന്റെ. യാതൊരു സംശയവുമില്ല താരം സമീപകാലത്ത് നടത്തിയ പ്രകടനങ്ങൾ ഉജ്ജ്വലമായതിനാൽ തന്നെ അക്കാര്യത്തിൽ യാതൊരു സംശയവും ഇല്ലാതെ ഗില്ലിന്റെ പേര് നമുക്ക് പറയാം.
എല്ലാ ഫോര്മാറ്റിലും ഈ ചെറിയ കാലയളവ് കൊണ്ട് തന്നെ തന്റെ കടന്നുവരവ് അറിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കോഹ്‌ലിക്ക് ശേഷം ഇനി ഇന്ത്യൻ ക്രിക്കറ്റ് ഉയർത്തി കാണിക്കാൻ പോകുന്ന വലിയ പേരായിരിക്കും കോഹ്‌ലിയുടേത് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. മികച്ച ഒരു വർഷമായിരുന്നു ഗില്ലിനെ സംബന്ധിച്ച് കഴിഞ്ഞു പോയതൊക്കെ . ഈ സീസൺ ഐ.പി.എലിലും താരം മികച്ച ഫോമിലാണ്. 8 മത്സരങ്ങളിലായി 333 റൺസാണ് താരം ഇതുവരെ നേടിയത്.
ഇന്ന് കൊൽക്കത്തയ്ക്ക് എതിരെ ഗുജറാത്ത് മികച്ച വിജയം നേടിയ മത്സരത്തിൽ ഗിൽ 49 റൺസാണ് നേടിയത്. ഗിൽ നൽകിയ തുടക്കം ടീമിനെ സഹായിക്കുകയും ചെയ്തു. ഈ 49 റൺസ് നേട്ടം അദ്ദേഹം നേടിയ ശേഷം ക്രിക്കറ്റ് ലോകത്തെ മറ്റൊരു കണക്ക് നോക്കുന്നതിലേക്ക് എത്തിച്ചു.
ഭാവി കോഹ്‍ലിയെന്ന വിശേഷണമുള്ള ഗിൽ 8 ഇന്നിങ്സിൽ നിന്നായി 333 റൺസ് നേടിയത് 142 .31 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ്, സാക്ഷാൽ വിരാട് കോഹ്‌ലിയും ഈ സീസണിൽ ഇതുവരെ ഗിൽ നേടി 333 റൺസ് നേടിയത് 142 .31 എന്ന സ്ട്രൈക്ക് റേറ്റിലാണ്. മറ്റൊരു ഞെട്ടിപ്പിക്കുന്ന കണക്ക് ഇരുവരും ഇത് നേടിയത് 234 പന്തുകളിൽ ആണെന്നുള്ളതാണ്.