സഞ്ജു സാംസൺ കാരണമാണ് ആ താരം ഇപ്പോൾ ഇങ്ങനെ അനുഭവിക്കുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ വെടിക്കെട്ട് പ്രകടനം കാഴ്ച വെക്കുന്ന താരമാണ് സഞ്ജു സാംസൺ. അവസാനമായി കളിച്ച 6 ടി 20 മത്സരങ്ങളിൽ നിന്നായി 3 സെഞ്ച്വറി നേടാൻ താരത്തിന് സാധിച്ചു. രോഹിത് ശർമ്മയ്ക്ക് ശേഷം അദ്ദേഹത്തിന്റെ പകരക്കാരനായി വന്ന താരമാണ് സഞ്ജു.

എന്നാൽ സഞ്ജു കാരണം ടി 20 യിൽ ആ സ്ഥാനം നഷ്‌ടമായ കളിക്കാരനാണ് ഋതുരാജ് ഗെയ്ക്‌വാദ്. ക്ലാസ് ഷോട്ടുകൾ കൊണ്ടും അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനവും കൊണ്ട് മികച്ച താരമായി അദ്ദേഹത്തെ കണക്കാക്കാം. പക്ഷെ യുവ താരങ്ങൾ കളം നിറഞ്ഞതോടെ ഋതുരാജിന് അവസരം കിട്ടാതെയായി. ഇപ്പോൾ അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ രവിചന്ദ്രൻ അശ്വിൻ.

രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:

“റുതുരാജ് പ്രതിഭയുള്ള താരമാണ്. എന്നാല്‍ ഓപ്പണിങ്, മൂന്നാം നമ്പര്‍ എന്നീ രണ്ട് സ്ഥാനങ്ങളിലേക്കായി നിരവധി പ്രതിഭകളാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍ എന്നിവര്‍ ഏകദിനത്തില്‍ ഓപ്പണര്‍ സ്ഥാനത്തിനായി സജീവമായി രംഗത്തുണ്ട്. ടി20യില്‍ സഞ്ജു സാംസണെപ്പോലെയുള്ളവരാണ് കളിക്കുന്നത്”

രവിചന്ദ്രൻ അശ്വിൻ തുടർന്നു:

” മൂന്ന് സെഞ്ച്വറികളാണ് അവന്‍ നേടിയത്. ഔട്ട് ഓഫ് സിലബസ് ബാറ്റ്‌സ്മാനാണ് സഞ്ജു. ഇപ്പോള്‍ അഭിഷേക് ശര്‍മയും പ്രതിഭ കാട്ടി വളര്‍ന്ന് വരുന്നു. ഇവരെല്ലാം അവസരം കിട്ടുമ്പോള്‍ കൃത്യമായി മുതലാക്കുന്നവരാണ്. സ്വാതന്ത്ര്യം നല്‍കുമ്പോള്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ഇവര്‍ പ്രകടനത്തിലൂടെ കാട്ടിക്കൊടുക്കുന്നു. ഇവരെല്ലാം മികവ് കാട്ടുന്നത് ടീമിന് സന്തോഷം നല്‍കുന്ന കാര്യമാണ്” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.

Read more