അവർ രണ്ടാളും കാരണമാണ് ഞാൻ തിരിച്ചുവന്നതും ഇപ്പോൾ ക്രിക്കറ്റ് കളിക്കുന്നതും, അപ്രതീക്ഷിത താരങ്ങൾക്ക് നന്ദി പറഞ്ഞ് ഇഷാൻ കിഷൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ഇഷാൻ കിഷൻ, ബറോഡയിലെ തൻ്റെ ജീവിതത്തെയും കരിയറിനെയും മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. റാഞ്ചിക്കായി ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിന് ബിസിസിഐയുടെ കേന്ദ്ര കരാറിൽ നിന്ന് ഇഷാനെ പുറത്താക്കി താരം മോശം സമയത്തിലൂടെ പോകുമ്പോൾ ആയിരുന്നു ബറോഡയിൽ എത്തിയത്.

പാണ്ഡ്യ സഹോദരന്മാരായ ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ എന്നിവരോടൊപ്പം സമയം ചിലവഴിച്ചതിലൂടെ, തനിക്ക് പഴയ ക്രിക്കറ്റ് ആവേശമൊക്കെ തിരിച്ചുകിട്ടിയെന്നും ഇഷാൻ പറഞ്ഞു . ഹാർദിക് പാണ്ഡ്യയുടെയും ക്രുനാൽ പാണ്ഡ്യയുടെയും വീട്ടിൽ താമസിക്കുമ്പോൾ അവർ പറഞ്ഞ് തന്ന കാര്യങ്ങളിലൂടെ സമ്മർദ്ദമൊക്കെ താൻ മറന്നെന്നും ഇഷാൻ ഓർത്തു.

ബറോഡയിൽ ശാരീരിക പരിശീലനത്തിൽ മാത്രമല്ല, മാനസിക വ്യക്തതയിലും താൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും ധ്യാനം, യോഗ, കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങൾ എന്നിവയിലൂടെ തനിക്ക് ഊർജസ്വലത അനുഭവിക്കാൻ സഹായിച്ചതായും ഇഷാൻ കിഷൻ പങ്കുവെച്ചു.

“ബറോഡയിൽ ഞങ്ങൾക്ക് ഒരു പ്ലാനും പതിവുമുണ്ടായിരുന്നു. ഞാൻ ധാരാളം യോഗയും ധാരാളം ധ്യാനവും ചെയ്യാറുണ്ടായിരുന്നു. ഞാൻ അവരുടെ സ്ഥലത്ത് മാത്രം താമസിക്കുന്നത് പോലെയായിരുന്നില്ല. എൻ്റെ മാതാപിതാക്കൾ അവിടെ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു, ഞാൻ അവരോടൊപ്പം ധാരാളം സമയം ചിലവഴിക്കുകയും വളരെ സന്തോഷം തോന്നുകയും ചെയ്തു.” ഇഷാൻ പറഞ്ഞു.

“ടീമിൽ ഇല്ലാതിരുന്നതിനാൽ ഞാൻ നെഗറ്റീവ് സോണിൽ ആയിരുന്നില്ല. ഞാൻ വളരെ ആരോഗ്യകരമായ ഒരു സ്ഥലത്തായിരുന്നു, ഒരു മാസത്തേക്ക് ദിവസത്തിൽ രണ്ടുതവണ പരിശീലനം നടത്തി. ഒരു മാസത്തിന് ശേഷമാണ് ഞാൻ ബാറ്റിംഗിന് ഇറങ്ങിയത്, അതിനുമുമ്പ് ഞാൻ ധ്യാനത്തിനായി നേരത്തെ എഴുന്നേൽക്കുകയും ഉദയസൂര്യനെ കാണുകയും ചെയ്യുമായിരുന്നു. ഇത് വളരെ രസകരമായിരുന്നു. ” താരം പറഞ്ഞു.

ഒരു മാസത്തെ തൻ്റെ പരിശീലനം തുടക്കത്തിൽ തന്നെ ബാറ്റിംഗിൽ നിന്ന് അകറ്റിയെങ്കിലും ആന്തരിക വളർച്ചയിലും പുനരുജ്ജീവനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിച്ചുവെന്ന് റാഞ്ചിയിൽ ജനിച്ച ക്രിക്കറ്റ് താരം പറഞ്ഞു. ഓരോ പ്രഭാതവും ധ്യാനത്തോടെയും സൂര്യോദയം വീക്ഷിച്ചും ഒരു താളം സൃഷ്ടിച്ചുമാണ് ആരംഭിച്ചതെന്ന് ഇഷാൻ പറഞ്ഞു. ഹാർദിക്കും അദ്ദേഹത്തിന്റെ സഹോദരനും കാരണമാണ് താൻ തിരിച്ചുവന്നതെന്നും ഇഷാൻ പറയുകയും ചെയ്തു.

Read more