ഇടക്ക് ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നത് നല്ല കാര്യമാണ്, തോൽക്കുന്ന അവസ്ഥയിൽ നിന്ന് ഞങ്ങൾ ജയിച്ചുകയറും; പരമ്പരയിൽ പുറകിൽ നിൽക്കുന്നത് നല്ല കാര്യം ആണെന്ന് ഇന്ത്യയുടെ ബൗളിംഗ് കോച്ച്

ശനിയാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി 20 യിൽ ഒന്നെങ്കിൽ മരണം അല്ലെങ്കിൽ നിലനിൽപ്പ് സാഹചര്യത്തിൽ ഇറങ്ങുന്നത് സന്ദർശകർക്ക് ഒരു അനുഗ്രഹമായിരിക്കുമെന്ന് ടീം ഇന്ത്യയുടെ ബൗളിംഗ് കോച്ച് പരാസ് മാംബ്രെ കരുതുന്നു. ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ടി 20 മത്സരത്തിൽ പരാജയപെട്ടാൽ ഇന്ത്യ പരമ്പര കൈവിടും. വിജയിച്ചാൽ പരമ്പരയിൽ ജീവൻ നിലനിർത്തി ആവേശകരമായ പോരാട്ടത്തിലേക്ക് കടക്കാനും ഇന്ത്യക്ക് സാധിക്കും.

കഴിഞ്ഞ മത്സരത്തിൽ 7 വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ തിരിച്ചുവരവ് നടത്തിയത്. പരമ്പരയിൽ ആദ്യമായി ഇന്ത്യൻ ബാറ്റിംഗ് നിര ഉത്തരവാദിത്വം കാണിച്ചപ്പോൾ ആഗ്രഹിച്ചത് പോലെ തന്നെ ഇന്ത്യ ജയം സ്വന്തമാക്കി. സൂര്യകുമാർ യാദവ് ഉൾപ്പടെ ഉള്ളവർ ഫോമിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയും കാണിച്ചത് ഇന്ത്യക്ക് കരുത്ത് പകരും.

“ഇടക്ക് ഇങ്ങനെ ഉള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നത് നല്ല കാര്യമാണ്. അതാകുമ്പോൾ എല്ലാവരും നല്ല സ്പിരിറ്റിൽ കളിക്കത്തിൽ ഇറങ്ങും. ജയം അല്ലെങ്കിൽ മരണം എന്നതാണ് ഞങ്ങളുടെ അവസ്ഥ. താരങ്ങൾ സമ്മർദ്ദത്തെ എങ്ങനെ അതിജീവിക്കും എന്നത് കാണണം എങ്കിൽ ഇങ്ങനെയുള്ള മത്സരങ്ങൾ വരണം. ഞങ്ങൾ കരുത്തോടെ ഇറങ്ങും.” പരാസ് മാംബ്രെ പറഞ്ഞു.

അടുത്ത വർഷം നടക്കാനിരിക്കുന്ന ടി 20 ലോകകപ്പ് മുൻനിർത്തി യുവതാരങ്ങൾക്ക് കൂടുതലായി അവസരങ്ങൾ നൽകുകയാണ് ഇന്ത്യ ഇപ്പോൾ. എന്തിരുന്നാലും ലോകകപ്പ് യോഗ്യത പോലും ഇല്ലാത്ത വെസ്റ്റ് ഇൻഡീസിനോട് പരാജയപ്പെട്ടാൽ ഇന്ത്യക്ക് അത് ക്ഷീണം ആകും.

Latest Stories

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ

എന്റെ ഇന്നത്തെ ഇന്നിങ്സിന് പിന്നിലെ പ്രചോദനം ആ ഇന്ത്യൻ താരം, അവൻ കാരണമാണ് ഞാൻ ശൈലി മാറ്റിയത്: രവിചന്ദ്രൻ അശ്വിൻ

ഒരുകാലത്ത് ധോണി എല്ലാ ഫോര്മാറ്റിലും ഓപ്പണറായി കിടുക്കും എന്ന് പറഞ്ഞവൻ, ഇന്ന് അവൻ ലോക തോൽവി; വമ്പൻ വെളിപ്പെടുത്തലുമായി ദിനേഷ് കാർത്തിക്ക്