ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

തിങ്കളാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയെങ്കിലും ടി20 ക്രിക്കറ്റിൽ രോഹിത് ശർമ്മയുടെ ഫോമിനെക്കുറിച്ച് ആരാധകർക്ക് ആശങ്ക തുടരുകയാണ്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ സെഞ്ച്വറിക്ക് ശേഷം രോഹിത്തിന്റെ ഫോം ആരാധകർക്ക് ആശങ്ക ആകുകയാണ്. കൂടാതെ ഒരു മാസത്തിനുള്ളിൽ ഇന്ത്യ ടി20 ലോകകപ്പിൽ കളിക്കുമെന്ന കാര്യം പരിഗണിക്കുമ്പോൾ രോഹിത് ഫോമിലേക്ക് മടങ്ങി എത്തി. വെറും നാല് റൺസിന് പുറത്തായതിന് ശേഷം ഡ്രസ്സിംഗ് റൂമിൽ നിരാശനായി നിൽക്കുന്ന മുൻ എംഐ ക്യാപ്റ്റൻ രോഹിതിൻ്റെ മോശം ഔട്ടിംഗിൽ ഹൃദയം തകർന്നതായി കാണപ്പെട്ടു.

രോഹിത് ഈ സീസണിലെ തൻ്റെ ആദ്യ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 297 റൺസ് ആണ് നേടിയത്. സിഎസ്‌കെയ്‌ക്കെതിരെ 105 ഉം ഡൽഹി ക്യാപിറ്റൽസിനെതിരെ 49 ഉം ഉൾപ്പെടെ ആണിത്. എന്നാൽ അടുത്ത അഞ്ച് കളികളിൽ അദ്ദേഹം നേടിയത് 34 റൺസ് മാത്രമാണ്, അതിൽ നാലെണ്ണം ഒറ്റ അക്കമാണ്.

കമ്മിൻസിന്റെ ഒരു ലെഗ്ത് ഡെലിവറിയിൽ രോഹിത്തിന്റെ ഷോട്ട് ശ്രമം പിഴക്കുക ആയിരുന്നു. ഇത് ക്ളാസന്റെ മനോഹരം കാച്ചിൽ അവസാനിക്കുക ആയിരുന്നു. സാധാരണ ഇത്തരം പന്തുകൾ കിട്ടിയാൽ സിക്സ് പറത്തുന്ന ഹിറ്റ്മാന് പിഴച്ചതോടെ താരം വെറും 4 റൺസിന് പുറത്തായത് നിരാശയുണ്ടാക്കി.

മറ്റൊരു മോശം സ്‌കോറിനായി പുറത്തുപോയതിൻ്റെ നിരാശയോടെ രോഹിത് തല താഴ്ത്തി പവലിയനിലേക്ക് മടങ്ങി. പിന്നീട് എംഐ ഡ്രസിങ് റൂമിൽ കണ്ണീർ പൊഴിക്കുന്നത് ക്യാമറകളിൽ തെളിഞ്ഞു. തനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്ന ബുദ്ധിമുട്ടിൽ ഇരിക്കുന്ന രോഹിത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Latest Stories

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു