വർഷങ്ങളായി മോശം ഫീൽഡിങ്ങിന്റെ പേരിൽ എന്നും പരിഹാസപ്പേടുകയാണ് പാകിസ്ഥാൻ ടീം. ഒട്ടുമിക്ക മത്സരങ്ങളിലും ടീമിൽ ആരെങ്കിലും ഒക്കെ മണ്ടത്തരങ്ങൾ കാണിക്കാറുണ്ട്. അതിന്റെ പേരിൽ ഒരുപാട് പേർ വിമർശിക്കാറുമുണ്ട്. ഇപ്പോഴിതാ വെറുതെ അല്ല ഫീൽഡിങ്ങിൽ രക്ഷപെടാത്തത് എന്നതലത്തിലുള്ള വീഡിയോ പുറത്തു വന്നിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ഇതാണ് ഇപ്പോൾ തരംഗം. പാക് പരിശീലകർ താരങ്ങളെ കിടക്ക ഉപയോഗിച്ച് ഡൈവ് ചെയ്യ്തു പ്രാക്ടീസ് ചെയ്യിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. ബോൾ ത്രോ ചെയ്യുമ്പോൾ ഓരോ താരങ്ങൾ വീതം കിടക്കയിലോട്ട് ഡൈവ് ചെയ്യണം, ഇതായിരുന്നു അവരുടെ പരിശീലന രീതി.
പാകിസ്ഥാൻ മാധ്യമ പ്രവർത്തകൻ ഫരീദ് ഖാൻ ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യുസീലൻഡ്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകൾ ഇത് പോലെ ആണോ പരിശീലനം നടത്തുന്നത് എന്ന കുറിപ്പ് വെച്ചായിരുന്നു ഇത് പങ്ക് വെച്ചത്.
ഈ കഴിഞ്ഞ ഐസിസി ടി-20 ടൂർണമെന്റിൽ പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിലെ പുറത്തായിരുന്നു. ബാറ്റിംഗ് ആയാലും ബോളിങ് ആയാലും ഫീൽഡിങ് ആയാലും എല്ലാം കൊണ്ടും ടീം മോശം പ്രകടനം തന്നെ ആയിരുന്നു കാഴ്ച വെച്ചത്. പാകിസ്ഥാൻ ടീമിൽ പലരും പരസ്പരം ഭിന്നതയിലാണ് എന്ന അഭ്യൂഹം നേരത്തെ തന്നെ വന്നിരുന്നു. ക്യാപ്റ്റൻ ബാബർ അസമും വൈസ് ക്യാപ്റ്റൻ ഷഹീൻ അഫ്രീദിയും തമ്മിൽ അത്ര നല്ല ചേർച്ചയിലല്ല എന്ന് വാർത്ത നേരത്തെ പരന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം നടന്ന ഐസിസി വേൾഡ് കപ്പിൽ പാകിസ്താന് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ല. തുടർന്ന് ബാബർ ആസാമിന് ക്യാപ്റ്റൻ സ്ഥാനം വരെ നഷ്ടമായിരുന്നു. ഇത്തവണത്തെ ടി-20 ടൂർണ്ണമെന്റിലും ടീമിന് വിചാരിച്ച പോലെ കളിക്കാൻ സാധിച്ചില്ല. ടീമിൽ ഉടനെ ഒരു അഴിച്ച് പണിക്കുള്ള എല്ലാ സാധ്യതകളും നിലനില്കുനുണ്ട്. ക്യാപ്റ്റനായി ബാബർ ആസാം തന്നെ തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല. അടുത്ത മാസം ബംഗ്ലാദേശുമായിട്ടുള്ള ടെസ്റ്റ് സീരിസിന്റെ തയ്യാറെടുപ്പിലാണ് പാകിസ്ഥാൻ ഇപ്പോൾ.