ഞാൻ എന്ന് വിരമിക്കണം എന്ന് പറയേണ്ടത് അവന്മാർ അല്ല, എന്റെ തീരുമാനം ഇതാണ്; മത്സരത്തിനിടയിൽ ശ്രദ്ധ നേടി രോഹിത്തിന്റെ വാക്കുകൾ

രോഹിത് ശർമ്മയും അദ്ദേഹത്തിന്റെ വിരമിക്കൽ സംബന്ധിച്ച റിപ്പോർട്ടുകളുമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്ന്. ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ അങ്ങേയറ്റം നിരാശപ്പെടുത്തിയ രോഹിത് ശർമ്മ അവസാന ടെസ്റ്റിൽ നിന്നുള്ള ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടു. അതിനിടയിൽ അദ്ദേഹത്തെ പുറത്താക്കിയതാണെന്നും അല്ല സ്വയം മാറി നിന്നതാണെന്നും തരത്തിലും ഉള്ള വാർത്തകളും പ്രചരിച്ചു.

എന്തായാലും തന്റെ അവസാന ടെസ്റ്റ് മത്സരം രോഹിത് കളിച്ചു കഴിഞ്ഞു എന്നും ഇനി ഒരു അവസരം കിട്ടില്ല എന്നും പറഞ്ഞ് കൂടുതൽ ആളുകളും രംഗത്ത് എത്തി. എന്തായാലും രോഹിത്തിന്റെ അഭാവത്തിൽ ബുംറ ഇന്ത്യയെ നയിക്കുമ്പോൾ രോഹിത്തിന്റെ സാന്നിധ്യം ഡ്രസിങ് റൂമിൽ ഉണ്ടായിരുന്നു. തന്റെ വിരമിക്കൽ വാർത്തകൾ വരുമ്പോൾ ഇന്ന് മത്സരത്തിന്റെ രണ്ടാം ദിനം രോഹിത് അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ:

“ലാപ്‌ടോപ്പും പേനയും പേപ്പറുമായി ഇരിക്കുന്ന പുറത്തുള്ള ആളുകൾ എന്റെ വിരമിക്കൽ തീരുമാനിക്കേണ്ട. ഞാൻ എപ്പോൾ വിരമിക്കണം എന്ന് എനിക്ക് നന്നായി ഏരിയയും, സമയം ആകുമ്പോൾ ഞാൻ അത് തീരുമാനിക്കും.”

“ഞാൻ സ്പോർട്സ് വിടാൻ ഉദ്ദേശിക്കുന്നില്ല. ഫോമിലല്ലാത്തതിനാൽ ഞാൻ മാറി നിന്നതാണ്. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കറിയില്ല. ഞാൻ സ്കോർ ചെയ്യാൻ തുടങ്ങിയേക്കാം, തിരിച്ചുവരാൻ കഴിയുമെന്ന വിശ്വാസമുണ്ട്. നന്നായി”. രോഹിത് പറഞ്ഞു.

എന്തായാലും വിരമിക്കൽ റൂമറുകൾ ഒകെ വെറുതെ പ്രചരിപ്പിക്കേണ്ട എന്ന കൃത്യമായ സൂചനയാണ് നായകൻ നൽകിയത്.