Renji Isabella Pfizer
തുടർച്ചയായ പരിക്കുകളും പിച്ചുകളുടെ നിലവാരവും ആധുനിക സേവനങ്ങളുടെ പരിമിതിയും എന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ ശാപവും മാനക്കേടുമാണ്. താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് ഒഴിവാക്കുകയും രാജ്യത്തെ പിച്ചുകളുടെ നിലവാരം മെച്ചപ്പെടുത്തുകയുമാണ് ബിസിസിഐ പ്രസിഡന്‍റെന്ന നിലയില്‍ തന്‍റെ ആദ്യ പരിഗണനയെന്നാണ് ചുമതലയേറ്റെടുത്ത റോജർ ബിന്നിയുടെ ആദ്യവാക്കുകൾ.
മത്സരങ്ങളുടെ ആധിക്യവും IPL തുടങ്ങിയ ടൈറ്റ് സ്കെഡ്യൂളും നിലനിൽക്കുമ്പോൾ പരിക്കുകളിൽ നിന്നും താരങ്ങളെ എത്രമാത്രം രക്ഷപ്പെടുത്താൻ പറ്റും എന്നത് ഉറപ്പില്ല. ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നാണ് ബിസിസിഐ യുടെ അടുത്ത വിലയിരുത്തല്‍. സുനില്‍ ജോഷി ഒഴികെയുള്ളവരെ എല്ലാവരേയും മാറ്റാനുള്ള ആലോചനകൾ നടന്നു വരുന്നു എന്നതാണ് പുതിയ വാർത്ത. T20 ലോകകപ്പിന് ശേഷം പുതിയ ക്രിക്കറ്റ് ഉപദേശക സമിതി തിരഞ്ഞെടുപ്പും അതിനെ തുടർന്ന് സെലെക്ഷൻ കമ്മറ്റി ഉടച്ച് വർക്കലും ഉണ്ടാവും.
സെലെക്ഷൻ കമ്മറ്റി മാറുന്നു എന്നത് ഇന്ത്യൻ ക്രിക്കറ്റിനു ഒരു പുതു പ്രതീക്ഷയാണ്. അർഹരായവരെ പരിഗണിച്ചും, ആവശ്യമുള്ളവർക്ക് സപ്പോർട്ട് കൊടുത്തും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വേണ്ടി കൂടെ വളരട്ടെ എന്നതാണ് ആഗ്രഹം.