ഇത് അൽപ്പം കടന്നുപോയി ഗിൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ക്രൂരമായി ട്രോളി ഗിൽ; കൂടെ കൂടി ഹാർദിക്കും; സംഭവം ഇങ്ങനെ

ഇന്ത്യൻ പ്രീമിർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 7 വിക്കറ്റിന് തോൽപിച്ചു. കൊൽക്കത്തയെ ഗുജറാത്ത് തോൽപ്പിച്ചതിന് പിന്നാലെ സൂപ്പർ താരം ഗിൽ തന്റെ മുൻ ഫ്രാഞ്ചൈസിയെ പരിഹസിച്ച് രംഗത്ത് എത്തി. അദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഗുജറാത്ത് മെയ് 2 ആം തിയതി അടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.

മത്സരത്തിൽ ശുഭ്മാൻ ഗിൽ 35 പന്തിൽ 49 റൺസ് നേടി പുറത്തായി. ഗെയിമിന് ശേഷം, ഗിൽ മത്സരത്തിൽ നിന്നുള്ള മൂന്ന് ചിത്രങ്ങൾ പങ്കിടുകയും “ഡേ റൈഡേഴ്‌സ്” എന്ന വാചകവും ഒരു ബ്ലൂ ഹാർട്ട് ഇമോജിയും(ഗുജറാത്തിനെ ഓർമിപ്പിച്ചുകൊണ്ട്) അടിക്കുറിപ്പ് നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ പോസ്റ്റിന് മറുപടിയായി, ജിടിയുടെ നായകൻ ഹാർദിക്കും ഒരു സ്മൈലി ഇമോജി ഇട്ട് ചേരുകയും ചെയ്തു.

നാല് വർഷങ്ങൾ ഗില് കളിച്ചിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനെ ട്രോളിയാണ് താരം പോസ്റ്റ് ചെയ്തതെന്ന് ആരാധകർ ഉറപ്പിച്ചിരുന്നു. മെഗാ ലേലത്തിൽ ഗില്ലിനെ ടീം നിലനിർത്തിയില്ല. ഈ സീസണിൽ ഇതുവരെ, 23 കാരനായ ബാറ്റർ എട്ട് മത്സരങ്ങളിൽ നിന്ന് മൊത്തം 333 റൺസ് നേടി മികച്ച ഫോമിലാണ്.

View this post on Instagram

A post shared by Ꮪhubman Gill (@shubmangill)

Read more