ഐപിഎലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസ് 56 റണ്‍സ് ജയം സ്വന്തമാക്കിയിരുന്നു . ഗുജറാത്ത് മുന്നോട്ടുവെച്ച 228 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗവിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 171 റണ്‍സെടുക്കാനെ സാധിച്ചുള്ളു. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്വിന്റണ്‍ ഡീകോക്കാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. ഡീകോക്ക് 41 ബോളില്‍ 3 സിക്‌സിന്റെയും 7 ഫോറിന്റെയും അകമ്പടിയില്‍ 70 റണ്‍സെടുത്തു. കെയ്ന്‍ മെയേര്‍സ് 32 ബോളില്‍ 2 സിക്‌സിന്റെയും 7 ഫോറിന്റെയും അകമ്പടിയില്‍ 48 റണ്‍സെടുത്തു. ആയുശ് ബഡോണി 11 ബോളില്‍ 21 റണ്‍സെടുത്തു. മറ്റാര്‍ക്കും ലഖ്‌നൗ നിരയില്‍ തിളങ്ങാനായില്ല.
ഗുജറാത്ത് ബാറ്റിംഗിലാകട്ടെ ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലിന്റെയും വൃധിമാന്‍ സാഹയുടെയും വെടിക്കെട്ട് ഇന്നിങ്സുകളാണ് ടീമിന് കരുത്തായത്. ഗില്‍ പുറത്താവാതെ 94ഉം സാഹ 81ഉം റണ്‍സ് നേടി. 51 ബോളില്‍ ഏഴു സിക്സറും രണ്ടു ഫോറുമുള്‍പ്പെട്ടതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. സാഹ 43 ബോളില്‍ 10 ഫോറും നാലു സിക്സറുമടിച്ചു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (25), ഡേവിഡ് മില്ലര്‍ (21*) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇതിൽ സാഹയുടെ മനോഹരമായ ഇന്നിങ്സിനിടെ അദ്ദേഹത്തിൻറെ ഇന്നിംഗ്‌സിനെ അഭിനന്ദിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു.
ലക്നൗ ഇന്നിങ്സിന് തൊട്ടുമുമ്പ് ഇടവേളയ്‌ക്കിടെ, വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് ധരിച്ച കളിക്കാർക്കിടയിൽ കെഎസ് ഭരത് ബൗണ്ടറി ലൈനിൽ നിൽക്കുന്നത് കാണാമായിരുന്നു.എന്നാൽ കുറച്ച് സമയത്തിന് ശേഷം സാഹ ഡ്രസിങ് റൂമിൽ നിന്ന് ഫീൽഡ് എടുക്കാൻ ഓടി വന്നു. എന്നിരുന്നാലും, രണ്ട് ഓവറുകൾക്ക് ശേഷം അദ്ദേഹത്തിന് ഫിസിയോയുമായി ഫീൽഡ് വിടേണ്ടി വന്നു, പകരക്കാരനായ വിക്കറ്റ് കീപ്പറായി ഭരത് കയ്യുറകൾ ധരിച്ച് ഉത്തരവാദിത്തം ഏറ്റെടുത്തു.
ഡ്രസ്സിംഗ് റൂമിൽ നിന്ന് പുറത്തുവരാൻ വൈകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി, സാഹ മത്സരത്തിന് ശേഷം ഭാര്തമായിട്ടുള ആശയവിനിമയത്തിൽ പറഞ്ഞു:
“ഞാൻ ഡ്രസിങ് റൂമിൽ ഭക്ഷണം കഴിക്കുകയായിരുന്നു, കാരണം ഫിസിയോ എന്നോട് ഭക്ഷണത്തിന് ശേഷം മരുന്ന് കഴിക്കാൻ പറഞ്ഞു, എനിക്ക് ഒരു കുത്തിവെപ്പ് ആവശ്യമായിരുന്നു. പെട്ടെന്ന് ഫീൽഡ് എടുക്കാൻ പറഞ്ഞപ്പോൾ ആ ആവേശത്തിൽ ഞാൻ പാന്റ് ഇട്ടത് തിരിച്ചായിപ്പോയി. എന്നാൽ രണ്ട് ഓവറുകൾക്ക് ശേഷം എനിക്ക് മടങ്ങേണ്ടതായി വന്നു.” സാഹ പറഞ്ഞു.
ജയത്തോടെ പ്ലേ ഓഫ് സ്ഥാനം ഏറെ കുറെ ഉറപ്പിച്ച ടീം ഈ വർഷവും കിരീടം ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ്.