ഇത് ഹിറ്റ്മാൻ സ്പെഷ്യൽ, ഒരൊറ്റ മത്സരം കൊണ്ട് നേടിയത് വമ്പൻ നേട്ടങ്ങളും തകർപ്പൻ റെക്കോഡുകളും; രോഹിത്തിന് മാത്രം സാധിക്കുന്ന സ്പെഷ്യൽ മാജിക്ക്

ഏകദിന ക്രിക്കറ്റിന്റെ ശൈലിയെ ഏറെ സ്വാധീനിച്ച ഓപ്പണിങ് ബാറ്റിങ് കൂട്ടുകെട്ടാണ് ശ്രീലങ്കയുടെ ക്രിക്കറ്റ് ടീമിലെ സനത് ജയസൂര്യയും രമേഷ് കലുവിതരണയും ചേർന്ന സഖ്യം. വളരെ സാവധാനത്തിൽ നിലയുറപ്പിച്ച് മികച്ച ഒരു സ്കോറിൽ എത്തിയതിനുശേഷം ആഞ്ഞടിക്കുക എന്നതായിരുന്നു ഏകദിനക്രിക്കറ്റിലെ പരമ്പരാഗത ബാറ്റിങ് ശൈലി. 1996-ലെ ലോകകപ്പിൽ ഈ സഖ്യം അന്നുവരെയുണ്ടായിരുന്ന ഏകദിന ഓപ്പണിങ് ശൈലിയെ തിരുത്തിക്കുറിച്ചു. ആദ്യ ഓവറുകളിൽത്തന്നെ ആഞ്ഞടിച്ച് പരമാവധി റണ്ണുകൾ നേടി ഒരു വമ്പൻ സ്കോറിലേക്കെത്തുക എന്ന ശൈലിയായിരുന്നു ഇവർ പുറത്തെടുത്തത്.

അന്നുവരെ ക്രിക്കറ്റിൽ വലിയ ശക്തിയല്ലാതിരുന്ന ശ്രീലങ്കൻ ടീം, ഈ ശൈലി സ്വീകരിച്ച് 1996-ലെ ലോകകപ്പ് സ്വന്തമാക്കി. ഇതിനെത്തുടർന്ന് മിക്ക രാജ്യാന്തര ക്രിക്കറ്റ് ടീമുകളും ഇത്തരം ആഞ്ഞടിക്കുന്ന ബാറ്റ്സ്മാൻമാരെ ഓപ്പണർമാരായി നിയോഗിച്ചു. അമ്പതോവറിലുള്ള ഒരിന്നിങ്സിൽ 250 മുകളിലുള്ള മൊത്തം സ്കോർ സാധാരണമായി മാറി. ടീം റൺ പിന്തുടരുമ്പോൾ പോലും ആദ്യ 10 ഓവറുകൾ താരങ്ങൾ നന്നായി തന്നെ ഉപയോഗിച്ച്. അതോടെ ബോളറുമാർ സമ്മർദ്ദത്തിലായി. അന്നത്തെ ആ സഖ്യം ഒരുക്കിയ അതെ പാതയിൽ മുന്നേറുകയാണ് രോഹിത് ശർമ്മ എന്ന ഇന്ത്യയുടെ നായകൻ. തന്റെ സഹ ഓപ്പണർ ആരെന്ന് ഇല്ല. പവർ പ്ലേ സമയത്ത് രോഹിത് ആക്രമിച്ചിരിക്കും. അതാണ് ഇന്ത്യക്ക് ആധിപത്യം നേടി കൊടുക്കുന്ന കാര്യവും. ലോകകപ്പിൽ ഇന്ത്യക്കായി അത്തരത്തിൽ താരം നൽകിയ തുടക്കമാണ് ഇന്ത്യയെ ഫൈനലിൽ എത്തിച്ചതിൽ നിർണായക പങ്ക് വഹിച്ചതും. ടി 20 ലോകകപ്പ് കിരീട വിജയത്തിലും അതിനിർണായകമായതും രോഹിത് നൽകിയ തുടക്കങ്ങൾ ആയിരുന്നു.

വ്യക്തിഗത സ്കോർ ഉയർത്താൻ അവസരം ഉള്ളപ്പോൾ പോലും അതിനേക്കാൾ ഉപരി തന്റെ ടീമിന് ആക്രമണ രീതിയിൽ ഉള്ള തുടക്കം നൽകാനാണ് രോഹിത് ശ്രമിക്കുന്നത്. ആ യാത്രയിൽ തനിക്ക് കിട്ടുന്ന അർദ്ധ സെഞ്ചുറിയും സെഞ്ചുറിയും എല്ലാം അയാൾക്ക് ബോണസ് ആണ്. ടി 20 യിൽ നിന്ന് വിരമിച്ച ശേഷം ഏകദിന ഫോർമാറ്റിൽ ചാമ്പ്യൻസ് ട്രോഫി ഒരുക്കങ്ങൾ നടത്താൻ ഒരുങ്ങുമ്പോൾ അതിലും അയാൾ തന്റെ മികവ് കാണിച്ചിരിക്കുന്നു. ലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ എതിരാളികൾ ഉയർത്തിയ 231 റൺ ലക്‌ഷ്യം പിന്തുടരുമ്പോൾ അത് ഒരു ചെറിയ സ്കോറായി തോന്നുമെങ്കിലും അത് ഒരിക്കലും അങ്ങനെ അല്ല എന്ന് പിച്ചിന്റെ സാഹചര്യം കണ്ടാൽ മനസിലാകും. സ്പിന്നർമാർ ധാരാളം ഉള്ള ലങ്കൻ ടീമിന് പ്രതിരോധിക്കാൻ പറ്റുന്ന സാഹചര്യം ആ പിച്ചിൽ ഉണ്ടായിരുന്നു. എന്നാൽ രോഹിത് വ്യത്യസ്തനായത് അവിടെയാണ്. പവർ പ്ലേ ആധിപത്യം മുതലെടുത്ത് തുടക്കത്തിൽ അയാൾ കളിച്ച ഇന്നിംഗ്സ് ആണ് ഇന്ത്യയെ സഹായിച്ചത്. 47 പന്തിൽ 58 റൺ എടുത്ത ആ ഇന്നിംഗ്സ് ടി 20 മോഡിൽ ആയിരുന്നു. അതിൽ 7 ബൗണ്ടറിയും 3 സിക്‌സും ഉണ്ടായിരുന്നു. രോഹിത് കളിച്ച ഇന്നിംഗ്‌സും ബാക്കി താരങ്ങൾ കളിച്ച ഇന്നിംഗ്‌സും നോക്കിയാൽ മാത്രം മതി രോഹിത്തിന്റെ റേഞ്ച് അറിയാൻ.

ഇന്നലത്തെ ഒറ്റ മത്സരം കൊണ്ട് താരം സ്വന്തമാക്കിയ ചില റെക്കോഡുകൾ നോക്കാം. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി 15,000 റൺസ് തികക്കാൻ താരത്തിനായി. ഏറ്റവും വേഗത്തിൽ ഇഇഇ നാഴികക്കല്ല് രേഖപ്പെടുത്തുന്ന രണ്ടാമത്തെ താരമാണ് അദ്ദേഹം. 331 ഇന്നിങ്സിൽ നിന്ന് ഈ നാഴികക്കല്ല് പിന്നിട്ട സച്ചിൻ ഒന്നാമത് നിൽക്കുമ്പോൾ രോഹിത്തിന് വേണ്ടി വന്നത് 352 ഇന്നിങ്‌സുകൾ.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ സിക്സറുകൾ

234 – രോഹിത് ശർമ്മ

233 – ഇയോൻ മോർഗൻ

211 – എംഎസ് ധോണി

171 – റിക്കി പോണ്ടിംഗ്

170 – ബ്രണ്ടൻ മക്കല്ലം

ഇന്ത്യൻ ഓപ്പണർമാരുടെ ഏറ്റവും കൂടുതൽ 50+ സ്‌കോറുകൾ

120 – സച്ചിൻ ടെണ്ടുൽക്കർ

120 – രോഹിത് ശർമ്മ

ഏകദിനത്തിൽ എതിരാളികൾക്കെതിരെ ഏറ്റവും കൂടുതൽ സിക്സറുകൾ

87 – രോഹിത് v AUS

85 – ഗെയ്ൽ v ENG

63 – അഫ്രീദി v SL

53 – ജയസൂര്യ v PAK

53 – രോഹിത് v SL

51 – അഫ്രീദി v IND

50 – അഫ്രീദി v NZ

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ