അടുത്ത വർഷം ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് (ഐപിഎൽ) തിരിച്ചുവരാൻ താൽപര്യം പ്രകടിപ്പിച്ച് ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. 2024 ജൂണിൽ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടക്കുന്ന ടി20 ലോകകപ്പിനായി അദ്ദേഹം തയ്യാറെടുക്കുന്നതിനിടെയാണ് ഇത് സംഭവിക്കുന്നത്, ലോകകപ്പിന് മുമ്പ് തന്റെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഐപിഎല്ലിനെ വീക്ഷിക്കുന്നു.
അവസാനമായി 2015 ൽ ഐപിഎല്ലിൽ കളിച്ച സ്റ്റാർക്ക്, ഒരു തിരിച്ചുവരവിനുള്ള തന്റെ ആകാംക്ഷ പ്രകടിപ്പിക്കുകയും താൻ അവസാനമായി ലീഗിൽ കളിച്ചിട്ട് എട്ട് വർഷമായതിനാൽ അടുത്ത വർഷം തീർച്ചയായും ഐപിഎല്ലിലേക്ക് പോകുമെന്നും പറഞ്ഞു. “നോക്കൂ, ഇപ്പോൾ എട്ട് വർഷമായി. ഞാൻ തീർച്ചയായും [അടുത്ത] വർഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ ഞാൻ കളിക്കും” വില്ലോ ടോക്ക് ക്രിക്കറ്റ് പോഡ്‌കാസ്റ്റുമായുള്ള ഒരു പ്രത്യേക ചാറ്റിൽ സ്റ്റാർക്ക് പറഞ്ഞു.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി രണ്ട് സീസണുകളിലായി താരം 27 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, പിന്നീട് 2018 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനായി ഇറങ്ങി, പക്ഷേ പരിക്ക് കാരണം അദ്ദേഹത്തിന് പിന്മാറേണ്ടി വന്നു. എന്നാൽ നിലവിൽ അദ്ദേഹം കളിക്കാൻ ഇറങ്ങുന്നതഭാവി ഓസ്‌ട്രേലിയൻ പദ്ധതികളുടെ മൂർച്ച കാണിക്കുന്നു. 2024 ടി 20 ലോകകപ്പ് വരുമ്പോൾ ഓസ്ട്രേലിയ അതിനിടയിൽ ഒരുപാട് മത്സരങ്ങൾ കളിക്കുന്നില്ല. അതിനാൽ തന്നെയാണ് ഇന്ത്യൻ പ്രീമിയർ ലീഗലിലേക്ക് വരൻ ഒരുങ്ങുന്നത്.
ടി20 ലോകകപ്പിന് മുന്നോടിയായി ഐപിഎല്ലിന്റെ പ്രാധാന്യം സ്റ്റാർക്ക് ഊന്നിപ്പറഞ്ഞു.
“ഞാൻ എന്റെ പേര് ഇന്ത്യൻ പ്രീമിയർ ലീഗിൽ വെക്കും. എനിക്ക് പറ്റിയ അവസരമാണ് അടുത്ത വർഷത്തെ ലീഗ്, പ്രത്യേകിച്ച് ലോകകപ്പ് ഉൾപ്പടെ വരാൻ ഇരിക്കുമ്പോൾ.” സ്റ്റാർക്ക് പറഞ്ഞു.
2024 ലോകകപ്പിന് മുമ്പ് പല പ്രമുഖരും ഒരുക്കത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രീമിയർ ലീഗ് അടുത്ത സീസൺ ഇറങ്ങാൻ സാധ്യതയുണ്ട്.