'ഞങ്ങള്‍ പരസ്പരം സംസാരിച്ചിട്ട് മാസങ്ങളായി, അവന്‍ എനിക്കൊപ്പം തിരിച്ചെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'; വികാരാധീനനായി ധവാന്‍

അയേഷ മുഖര്‍ജിയുമായുള്ള വിവാഹമോചനത്തെത്തുടര്‍ന്ന് തന്റെ മകന്‍ സോരാവരില്‍നിന്ന് കഴിഞ്ഞ ആറ് മാസത്തോളം മാസമായി അകന്നുനില്‍ക്കുന്നതിനെക്കുറിച്ചുള്ള വികാരങ്ങള്‍ പങ്കുവെച്ചു ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. വിവാഹമോചനത്തിനു ശേഷമുള്ള ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്കിടയില്‍ മകനുമായി ബന്ധം നിലനിര്‍ത്തുന്നതില്‍ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് താരം തുറന്നു പറഞ്ഞു.

സൊരവര്‍ അര്‍ഹിക്കുന്ന പിതൃതുല്യമായ സ്‌നേഹം നല്‍കാനുള്ള ആഴമായ ആഗ്രഹം ധവാന്‍ പ്രകടിപ്പിച്ചു. ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞു. ഓസ്ട്രേലിയയിലേക്കുള്ള ഹ്രസ്വ സന്ദര്‍ശനവേളയില്‍ മകനുമായി ബന്ധപ്പെടാനുള്ള തന്റെ ശ്രമങ്ങളെക്കുറിച്ച് ധവാന്‍ വെളിപ്പെടുത്തി.

ഞാന്‍ ഓസ്ട്രേലിയയിലേക്ക് പോകുമ്പോള്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ അവനൊപ്പം ചെലവഴിക്കാന്‍ എനിക്ക് കിട്ടുന്നുണ്ട്. അവനുമായി ഏറെ സമയം പങ്കിടാനും അവനെ എന്റെ കൈകളില്‍ ഉറക്കാനും അവനെ മുറുകെ ആലിംഗനം ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ അര്‍ഹിക്കുന്ന പിതൃതുല്യമായ സ്‌നേഹം എനിക്ക് നല്‍കണം. നിര്‍ഭാഗ്യവശാല്‍, കഴിഞ്ഞ 5-6 മാസമായി ഞാന്‍ അവനുമായി ഒന്നു സംസാരിട്ടു പോലുമില്ല.

Read more

ഞാന്‍ അവന്റെ സന്തോഷം മാത്രമാണ് ആഗ്രഹിക്കുന്നത്. ഇത് ദൈവത്തിന്റെ പദ്ധതിയിലാണെങ്കില്‍, ഒരു ദിവസം അവന്‍ എനിക്കൊപ്പം തിരിച്ചെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- ധവാന്‍ കൂട്ടിച്ചേര്‍ത്തു.